ചെന്നൈ: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട വിഷമത്തില്‍ 19 കാരന്‍ ജീവനൊടുക്കിയതിന് പിന്നാലെ പിതാവും പിതാവും ജീവനൊടുക്കി. ചെന്നൈയില്‍ ക്രോംപേട്ടയ്ക്ക് സമീപം കുറിഞ്ഞിയിലാണ് സംഭവം. നീറ്റ് പരീക്ഷയില്‍ രണ്ടാം വട്ടവും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് എസ്.ജഗദീശ്വരന്‍ എന്ന വിദ്യാര്‍ഥി ജീവനൊടുക്കുകയുണ്ടായത്. മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പിതാവും മരിച്ചത്. ഫോട്ടോഗ്രാഫറാണ് മരിച്ച പി. ശെല്‍വശേഖര്‍.
നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രംഗത്തെത്തി. ജഗദീശ്വരന്റെയും പിതാവ് സെല്‍വശേഖറിന്റെയും വിയോഗത്തില്‍ സ്റ്റാലിന്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള അവസാന മരണമാകട്ടെ ഇതെന്നും അദ്ദേഹം അഭിപ്രായത്തിൽ പറഞ്ഞു.