കാറിന്റെ ടയറുകള്‍ മാറാൻ സമയമായോ എന്നറിയാനുള്ള ലക്ഷണങ്ങള്‍ നോക്കാം,1 min read

കാറുകളുടെ സുരക്ഷയും പെര്‍ഫോമൻസും നിലനിര്‍ത്തുന്നതിന് ടയറുകളുടെ പ്രധാന്യം വളരെ വലുതാണ്. ഡ്രൈവ് ചെയ്യുമ്പോൾ  തന്നെ ടയറുകള്‍ മാറാൻ സമയമായോ എന്നറിയാൻ സാധിക്കുന്നതാണ്.

നിങ്ങളുടെ കാറിന്റെ ടയറുകള്‍ മാറാൻ സമയമായി എന്നറിയാനുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന കാര്യങ്ങൾ നോക്കാം.

ത്രെഡ്  ഡെപ്ത് നിശ്ചിത ലെവലില്‍ താഴെ എത്തുമ്പോൾ  ടയറുകള്‍ മാറ്റേണ്ടത് ആവശ്യമാണ്. ഇത് എല്ലാവര്‍ക്കും അറിയുന്ന പൊതുവായ കാര്യമാണ്. ത്രെഡ്സ് മുഴുവനും തീരുന്നത് വരെ കാത്തിരിക്കരുത്. ആവശ്യത്തിന് ട്രെഡ് ഡെപ്ത് ഇല്ലാത്ത ടയറുകള്‍ ഗ്രിപ്പ് നല്‍കില്ല. നനഞ്ഞതോ വഴുവഴുപ്പുള്ളതോ ആയ പ്രതലങ്ങളിലാണെങ്കില്‍ വാഹനത്തിന്റെ കണ്‍ട്രോള്‍ നഷ്ടമാകാനും ഇത്തരം ടയറുകള്‍ ഉള്ളതുമൂലം  കാരണമാകുന്നു.

ടയറുകളുടെ സൈഡ് വാളില്‍ വിള്ളലുകളോ വീര്‍ക്കലുകളോ ഉണ്ടോയെന്ന് പരിശോധിക്കണം. ഇത്തരത്തില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ടയറുകള്‍ ഉടൻ തന്നെ മാറുക. ഇത്തരം പ്രശ്നങ്ങളുള്ള  ടയറിന്റെ ഘടനയെ തന്നെ  ദുര്‍ബലപ്പെടുത്തുന്നവയാണ്. ടയറുകളിലെ വിള്ളലുകളും വീര്‍ക്കലുകളും ടയര്‍ പൊട്ടത്തെറിക്കാൻ കാരണമാകുന്നു.

കാര്‍ ഡ്രൈവ് ചെയ്യുമ്പോൾ  കൂടുതലായി വൈബ്രേഷൻ ഉണ്ടാവുകയോ ഹാൻഡ്ലിങ്ങില്‍ പ്രശ്നം ഉണ്ടാവുകയോ ചെയ്യുന്നുണ്ട് എങ്കില്‍ അത് പ്രത്യേകമായി പരിശോധിക്കേണ്ട കാര്യമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം ടയറിലെ തേയ്മാനമോ കേടുപാടുകളോ ആയിരിക്കും. ടയറുകള്‍ പരിശോധിച്ച്‌ ആവശ്യമെങ്കില്‍ മാറ്റേണ്ട സന്ദര്‍ഭമാണ് ഈ രീതിയിൽ കാണപ്പെടുമ്പോൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *