കാപ്പിയില്‍ പാല്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണോ?1 min read

രാവിലെ ഉണര്‍ന്നയുടൻ വെറുംവയറ്റില്‍ ഇളം ചൂടുള്ള   ഒരു ഗ്ലാസ് വെള്ളം  കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതാണ് ഉചിതം.

ചായയോ കാപ്പിയോ ഭക്ഷണത്തിന് ശേഷം കഴിക്കുന്നതാണ് കൂടുതല്‍ നല്ലതായി കാണുന്നത്.

ചായയും കാപ്പിയും ദിവസത്തില്‍ പിന്നീട് പലപ്പോഴായി നാം കഴിക്കാറുണ്ട്. പ്രധാനമായും ജോലിക്ക് ഇടയില്‍ വിരസത മാറ്റാനോ, ഊര്‍ജ്ജം വീണ്ടെടുക്കാനോ, ഉറക്കക്ഷീണം മറികടക്കാനോ എല്ലാമാണ് അധികപേരും കാപ്പിയെയും ചായയെയും ആശ്രയിക്കുന്നത്. ഇതിനെല്ലാം കൂടുതലായി യോജിക്കുക കാപ്പി തന്നെയാണെന്നുള്ളതാണ് ശരിയായ  വസ്തുത.

എന്നാല്‍ കാപ്പി കഴിക്കുന്ന സമയം അത് പാലൊഴിച്ചതാണെങ്കില്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വാദിക്കുന്നവരേറെയാണ്. പാല്‍ – അലര്‍ജിയുള്ളവരെ സംബന്ധിച്ച്‌ തീര്‍ച്ചയായും അതുപയോഗിക്കാതിരിക്കുന്നതാണ് ഉചിതവും. അതേസമയം അത്തരം പ്രശ്നങ്ങളൊന്നുമില്ലാത്തവര്‍ക്ക് കാപ്പി കഴിക്കുമ്പോൾ  അതില്‍ പാല്‍ ചേര്‍ക്കുന്നത് തന്നെയാണ് ഗുണകരമെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്.

കാപ്പിക്ക് ചില ആരോഗ്യഗുണങ്ങളുണ്ട്. കാപ്പിയിലടങ്ങിയിട്ടുള്ള ‘പോളിഫിനോള്‍’ എന്ന ആന്‍റി-ഓക്സിഡന്‍റ് ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമെല്ലാം സഹായിക്കുന്നു. അതുപോലെ ശരീരത്തെ പലരീതിയില്‍ മെച്ചപ്പെടുത്തുന്നതിനും ഇത് ഏറെ സഹായകരമായ ഒന്നുതന്നെയാണ്.

ഇതിനൊപ്പം പ്രോട്ടീനിനാലും കാത്സ്യത്താലും മറ്റ് ധാതുക്കളാലുമെല്ലാം സമ്പന്നമായ  പാല്‍ കൂടി ചേരുമ്ബോള്‍ അത് ആരോഗ്യത്തിന് നല്ലതായിട്ടാണ് വരുന്നതെന്നാണ് പഠനം വിശദീകരിക്കുന്നത് തന്നെ.

Leave a Reply

Your email address will not be published. Required fields are marked *