18/11/2023
വാഹനങ്ങളുടെ ഗ്ലാസ് താഴ്ത്തി വാഹനമോടിച്ചാല്‍ മൈലേജ് കൂടുതല്‍ ലഭിക്കുമെന്ന് എല്ലാവരും പറയുന്നത് കേള്‍ക്കാറുണ്ട്.
ഇതില്‍ എന്തെങ്കിലും സത്യം ഉണ്ടോ, എന്നാല്‍ ചിലര്‍ പറയുന്നു ഗ്ലാസ് താഴ്ത്തി വാഹനമോടിച്ചാല്‍ അകത്തേക്ക് കാറ്റ് കയറുകയും വാഹനത്തിന് അത് കൂടുതല്‍ മര്‍ദ്ദം കൊടുക്കുന്നത് കൊണ്ട് കൂടുതല്‍ ഇന്ധനം കത്തുമെന്ന്. ഇതെല്ലാം കേള്‍ക്കുമ്ബോള്‍ നിങ്ങള്‍ക്കും സംശയമായില്ലേ. തല പുകയ്ക്കേണ്ട ഇതിനുളള ഉത്തരം അറിയാൻ നോക്കാം.
നിങ്ങളുടെ കാറിലെ എയര്‍ കംപ്രസര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അത് പ്രവര്‍ത്തിപ്പിക്കാൻ എഞ്ചിൻ എത്ര അധിക ഇന്ധനം ഉപയോഗിക്കണം എന്നതിനെക്കുറിച്ചും ആദ്യം അറിഞ്ഞിരിക്കണം. രണ്ടാമത്തേത് എയര്‍ റെസിസ്റ്റൻസ് എന്ന പ്രതിഭാസത്തെ കുറിച്ച് അറിഞ്ഞിരിക്കുക. ഏത് വേഗതയിലും വായുവിലൂടെ സഞ്ചരിക്കുമ്പോൾ കാറുകളും എല്ലാ ചലിക്കുന്ന വസ്തുക്കളും നേരിടുന്ന പ്രതിരോധമാണ് ഡ്രാഗ് എന്നത്. മിക്ക ആധുനിക കാറുകളും താരതമ്യേന എയറോഡൈനാമിക് ആയി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, ഇത് കുറഞ്ഞ പ്രതിരോധത്തോടെ വായുവിലൂടെ കടന്നുപോകാൻ അനുവദിക്കുന്നു.
പക്ഷേ ഒരു വാഹനം അതിന്റെ ഗ്ലാസുകള്‍ താഴ്ത്തിയിരിക്കുമ്ബോള്‍, വാഹനത്തിൻ്റെ മുകളിലൂടെ ഒഴുകേണ്ട വായു കാറിലേക്ക് കടന്നുപോകുന്നു.നിങ്ങള്‍ക്ക് ഇത് ഒരു പാരച്യൂട്ട് പോലെ ചിന്തിക്കാം. ഒരു സ്കൈഡൈവര്‍ പാരച്യൂട്ട് തുറക്കുമ്ബോള്‍,തന്നെ വായുവിനെതിരെ ഒരു ഭാഗം സൃഷ്ടിക്കുകയും ഡൈവറുടെ വേഗത കുറയ്ക്കുകയും സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുകയും ചെയ്യും. എന്നാല്‍ കാറില്‍ വാഹനം മുന്നോട് പോകാൻ എഞ്ചിൻ പ്രവര്‍ത്തിക്കുമ്ബോള്‍ ഇത്തരം ഡ്രാഗിൻ്റെ ആവശ്യമില്ല.
നിങ്ങള്‍ ഒരു സിറ്റിയിലൂടെ പതുക്കെ പോകുമ്ബോള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് ഗ്ലാസ് താഴ്ത്തിയിടുന്നതില്‍ തെറ്റില്ല, നല്ല വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഗ്ലാസ് താഴ്ത്തുമ്ബോഴാണ് ഇത്തരത്തിലുളള പ്രശ്നങ്ങള്‍ വരുന്നത്. കുറഞ്ഞ വേഗതയില്‍ വിൻഡോകള്‍ താഴ്ത്തി ഡ്രൈവ് ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാണ്, കാരണം നിങ്ങള്‍ പതുക്കെ വാഹനമോടിക്കുമ്ബോള്‍ എയറോഡൈനാമിക് ഡ്രാഗ് കുറവാണ്.
എഞ്ചിനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിലാണ് കാറില്‍ എസി സംവിധാനം പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും എയര്‍ കമ്ബ്രസറിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് എസി സംവിധാനം കാര്‍ എഞ്ചിനെ ആശ്രയിക്കുന്നതും. കമ്ബ്രസര്‍, കണ്ടന്‍സര്‍, എക്‌സ്പാന്‍ഡര്‍, ഇവാപറേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കാറിലെ എസി സംവിധാനം. ഇവാപറേറ്ററില്‍ നിന്നും ശീതീകരിച്ച വായു പുറത്തേക്ക് വരുമ്ബോഴാണ് അകത്തളത്ത് തണുപ്പ് അനുഭവപ്പെടുന്നത്.
പക്ഷെ പഴയ കാറുകളുടെ സ്ഥിതിവിശേഷം ഒരല്‍പം വ്യത്യസ്തമാണ്. കുറഞ്ഞ എഞ്ചിന്‍ കരുത്തുള്ള പഴയ കാറുകളില്‍ തുടര്‍ച്ചയായ എസി ഉപഭോഗം ഇരുപത് ശതമാനത്തോളം ഇന്ധനക്ഷമത കുറയ്ക്കും എന്നാണ് മനസിലാക്കേണ്ടത്. ചുരുക്കി പറഞ്ഞാല്‍ എസി പ്രവര്‍ത്തിപ്പിച്ച് കാര്‍ ഓടിക്കുന്നതാണ് വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഡ്രൈവ് ചെയ്യുന്നതിലും ഏറെ ഉത്തമം. അതേസമയം കുറഞ്ഞ വേഗതയിലാണെങ്കില്‍ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഡ്രൈവ് ചെയ്യുന്നത് ഇന്ധനക്ഷമത വര്‍ധിപ്പിക്കും.
60 മുതല്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് മിക്ക കാറുകളും മികച്ച ഇന്ധനക്ഷമത നല്‍കുന്നത്. 80 കിലോമീറ്ററിന് മേലെയാണ് കാര്‍ സഞ്ചരിക്കുന്നതെങ്കില്‍ ഇന്ധനക്ഷമതയില്‍ ഇടിവ് രേഖപ്പെടുത്തും. ഒപ്പം തീരെ കുറഞ്ഞ വേഗതയും ഇന്ധനക്ഷമത കുറയ്ക്കും. ഉയര്‍ന്ന ഗിയറുകളില്‍ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുമെന്നതിനാല്‍ ഫസ്റ്റ് ഗിയര്‍ ഒട്ടും ഉപയോഗിക്കാതിരിക്കുന്നവരുണ്ട്. വലിയ സ്പീഡ് ബ്രേക്കറുകളോ കുന്നുകളോ വരുമ്ബോഴും ഉയര്‍ന്ന ഗിയറില്‍ നിന്ന് ഡൗണ്‍ഷിഫ്റ്റ് ചെയ്യാന്‍ ഇവര്‍ തയ്യാറാവില്ല.
കൃത്യമായ ടയര്‍ സമ്മര്‍ദ്ദം പാലിക്കുകയാണ് ഇന്ധനക്ഷമ വര്‍ധിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗം. ടയര്‍ സമ്മര്‍ദ്ദം കൃത്യമെങ്കില്‍ മൂന്ന് ശതമാനത്തോളം കൂടുതല്‍ ഇന്ധനക്ഷമത കൈവരിക്കാന്‍ കാറിന് സാധിക്കും. സര്‍വീസ് കാലയളവ് തെറ്റിക്കുന്നതും ഇന്ധനക്ഷമതയെ ബാധിക്കും. എയര്‍ ഫില്‍ട്ടര്‍, ഫ്യൂവല്‍ ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് എന്നിവ സര്‍വീസ് ഇടവേളകളില്‍ പരിശോധിക്കണം. 60,000 കിലോമീറ്റര്‍ പിന്നിടുമ്ബോള്‍ ഓക്‌സിജന്‍ സെന്‍സര്‍ പരിശോധിക്കേണ്ടതും അനിവാര്യമാണ്. ആവശ്യമായ ഓക്‌സിജന്‍ അനുപാതം എഞ്ചിനില്‍ ഉറപ്പ് വരുത്തുകയാണ് ഓക്‌സിജന്‍ സെന്‍സറുകളുടെ ദൗത്യം തന്നെ.