ഒരു ഗ്ലാസ് ചൂടുവെള്ളം രാവിലെ ശീലമാക്കാം; പൊണ്ണത്തടിയോടും സ്ട്രെസ്സിനോടും ബൈ പറയാം1 min read

21/10/2023

നീണ്ട ഉറക്കത്തിന് ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ദിവസം തുടങ്ങാം. ചൂടുവെള്ളം എന്നാല്‍ തിളച്ച വെള്ളം എന്നല്ല, ശരീരതാപനിലയെക്കാള്‍ അല്‍പം കൂടി ചൂടുള്ള വെള്ളം ( 57.8 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കുടിക്കാന്‍ പാകത്തിലുള്ളത്).

രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുംന്നു. കൂടാതെ മലബന്ധം അകറ്റാനും ദഹനം എളുപ്പമാക്കാനും ശരീരത്തില്‍ ജലാംശം വേണം.

 സ്‌ട്രെസ് അകറ്റാനും രാവിലെ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങ നീരു ചേര്‍ത്ത് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞിരിക്കുന്നതിനെ വിഘടിപ്പിക്കാനും രക്തയോട്ടം കൂട്ടാനും ചൂടുവെള്ളം രാവിലെ ശീലമാക്കുന്നത് നല്ല കാര്യമാണ്.

ശരീരഭാരം കുറയ്ക്കുമെന്ന് കരുതി പകല്‍ മുഴുവന്‍ ചൂടുവെള്ളം കുടിക്കേണ്ടതില്ല. അങ്ങനെ ചെയ്താല്‍ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചൂടുവെള്ളം അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കുകയും രുചിമുകുളങ്ങളെയും നാവിനെയും പൊള്ളിക്കുകയും ചെയ്യുന്നു.

മികച്ച രോഗപ്രതിരേധ ശേഷിക്ക് ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരണം. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും നട്‌സും പയര്‍വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *