കൊച്ചി :ടി പി വധകേസിലെ 1,2,3,4,5,’7പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇവർക്ക് 20വർഷം വരെ പരോളിനും അർഹതയില്ല. പുതിയ കുറ്റവാളികളായ കെ. കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവർക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു.
പ്രതികൾക്ക് വധ ശിക്ഷ നൽകുന്നില്ല, അങ്ങേയറ്റം പ്രാകൃതമായ കുറ്റമാണ് പ്രതികൾ ചെയ്തത്, രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാക്കേണ്ട കാലം അതിക്രമിച്ചതായും കോടതി ചൂണ്ടി കാണിച്ചു.