25/6/22
തിരുവനന്തപുരം :കേരളത്തിൽ സാന്ത്വനപരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ രജിസ്ട്രേഷൻ തിരുവനന്തപുരം ജില്ലയിൽ വിവിധ പാലിയേറ്റീവ് കെയർ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിക്കുന്നതിന് ഗവൺമെന്റ് തലത്തിലുള്ള നടപടികളുടെ ഭാഗമായി ഇന്ന് കൂടിയ യോഗം DPM ഓഫീസ് തൈക്കാട് ചേർന്നു.
സംസ്ഥാന ശിൽപ്പശാലയിൽ പങ്കെടുക്കേണ്ട ജില്ലയിൽനിന്നും ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധി എന്ന നിലയിൽ 10 പ്രതിനിധികളെ ഈ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു അതിൽ പ്രവാസി പാലിയേറ്റീവ് കെയർ ട്രസ്റ്റ് മെമ്പർ അഡ്വക്കറ്റ് കൃഷ്ണൻ വല്യത്താനെ തെരഞ്ഞെടുത്തു
ജൂൺ 30ന് സംസ്ഥാനതല ശില്പശാല ബഹുമാനപ്പെട്ട ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് പങ്കെടുക്കും.ഡിസ്ട്രിക്പ്രോജക്ട് മാനേജർ ജില്ലാ കോഡിനേറ്റർ റോയി ജോസ് R.S ശ്രീകുമാർ എം ആർ മനോജ് ബാബു എബ്രഹാം Dr തിമോത്തി ലിയൊരാജ്, പുളിമൂട്ടിൽ ഉണ്ണി എന്നിവർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു.