സംസ്ഥാനത്തെ സ്കൂളുകൾ ഫൈവ് സ്റ്റാർ ഹോട്ടലിന് സമം :മന്ത്രി വി ശിവൻകുട്ടി1 min read

തൃശൂർ :റോഡരികിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ കണ്ട് ആളുകള്‍ ഫെെവ് സ്റ്റാര്‍ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച്‌ റൂം ചോദിച്ച്‌ ചെല്ലുന്നതായി മന്ത്രി വി. ശിവൻകുട്ടി . തൃശൂര്‍ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എയ്ഡഡ് മേഖലയിലും സര്‍ക്കാര്‍ മേഖലയിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കേരളത്തിന്റെ മക്കളാണെന്ന മനോഭാവം തന്നെയാണ് സര്‍ക്കാരിനുള്ളത്. വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. വീണ്ടും അത് അണ്‍ എയ്ഡഡ് മേഖലയില്‍ കൊണ്ടുവരാൻ പരിശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

‘അയ്യായിരം കോടി രൂപയാണ് കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് വേണ്ടി മുടക്കിയത്. ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവര്‍ക്ക് ഒന്നുകൂടി സ്കൂളില്‍ ചെന്നിരിക്കാൻ തോന്നും. പലരും റോഡ് സെെഡിലിരിക്കുന്ന കെട്ടിടങ്ങള്‍ കണ്ട് ഫെെവ് സ്റ്റാ‌ര്‍ ഹോട്ടലാണോയെന്ന് തെറ്റിദ്ധരിച്ച്‌ റൂം ഉണ്ടോയെന്ന് ചോദിച്ച്‌ കയറിച്ചെല്ലുന്നു. വയനാട്ടില്‍ കഴിഞ്ഞ ദിവസം ഒരു സ്കൂള്‍ ഉദ്ഘാടനം ചെയ്തു. പാമ്ബുകടിയേറ്റ് മരിച്ച കുട്ടിയുടെ സ്കൂള്‍. അഞ്ചു കോടി രൂപ മുടക്കിയാണ് ആ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. ആദ്യത്തെ ലിഫ്റ്റ് വച്ച സര്‍ക്കാര്‍ വിദ്യാലയം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *