30/8/22
തിരുവനന്തപുരം :ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്വം സ്കൂൾ തലം മുതൽ തന്നെ കുട്ടികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ നേമം vghss സംഘടിപ്പിച്ച “നന്മയുടെ പാഠങ്ങൾ പുസ്തക താളുകൾക്ക പ്പുറം “ശാന്തിവിള താലൂക്ക് ആശുപത്രിയിൽ നടന്നു.
സ്കൂളിലെ കുട്ടികൾ തങ്ങൾക്ക് ലഭിച്ച ‘പോക്കറ്റ് മണികൾ ‘ചിലവഴിച്ചാണ് ഈ പുണ്യകർമ്മം നടത്തിയത്.ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ആവശ്യമായ ബെഡ്ഷീറ്റ്, ഒരു വാർഡുകളിലേക്കും ക്ലോക്കുകൾ എന്നിവയാണ് കുട്ടികൾ നൽകിയത്.
സാധാരണകാരുടെ ആവശ്യങ്ങളും, കഷ്ടതകളും നേരിൽ കണ്ട് സഹായിക്കാനുള്ള സന്മനസ്സ് പുതു തലമുറക്ക് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. കുട്ടികൾ നമ്മയുടെ മാതൃകകൾ സമൂഹത്തിന് സമ്മാനിക്കുകയും,
കാരുണ്യത്തിന്റെയും, ജനസേവനത്തിന്റെയും പാഠങ്ങൾ മനസിലാക്കി, ജനനന്മക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഭാവിതലമുറയെ വാർത്തെടുക്കുക എന്നതും ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രധാനാധ്യാപിക ആശ. എസ്. നായർ പറഞ്ഞു.
ശാന്തിവിള താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശിവകുമാർ vghss സ്കൂളിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ അനുമോദിച്ചു. ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഈ വർഷത്തെ ആദ്യ ഓണക്കോടിയാണ് കുട്ടികൾ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
അവരുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് മനസ്സുനിറഞ്ഞ പ്രാർഥനയും , രോഗികളുടെ അനുഗ്രഹവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സൂപ്രണ്ട് ഡോ. ശിവകുമാർ,ഡോ. പ്രേംകുമാർ, സീനിയർ നഴ്സിംഗ് ഓഫീസർമാരായ ശുഭശ്രീ, സിന്ധ്യ,ഡെപ്യൂട്ടി നഴ്സിംഗ് ഓഫീസർ. ഗീതകുമാരി, പാലിയേറ്റിവ് കെയർ ചുമതലയുള്ള തുളസി, മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ കുട്ടികളെ സ്വീകരിക്കുകയും, കിടപ്പ് രോഗികൾക്ക് പരിചയപെടുത്തുകയും ചെയ്തു.
VGHSS പ്രധാനാധ്യാപിക ആശ. എസ്. നായർ, അധ്യാപികമാരായ അനുഷ, ഇന്ദുലേഖ,രചന, അധ്യാപകരായ റോയ്, രതീഷ്, സിദ്ധീഖ് എന്നിവരുടെ നേതൃത്വത്തിൽ 30ഓളം കുട്ടികൾ അടങ്ങിയ സംഘമാണ് കാരുണ്യ പ്രവർത്തനങ്ങൾക്കായി ആശുപത്രിയിൽ എത്തിയത്.