25/11/22
തിരുവനന്തപുരം :’തീ’ വെറുംകളിയല്ല.. ജീവിതത്തിൽ സംഭവിക്കാവുന്ന തീ ദുരന്തങ്ങൾ ഒഴിവാക്കാനും, കുട്ടികളിൽ സാമൂഹിക സുരക്ഷ ബോധം വളർത്തുന്നതിനുമായി വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ SPC സംഘടിപ്പിച്ച ‘ബേസിക്ക് ഫയർ ഫൈറ്റിംഗ് ടെക്നിക്സ് ‘കുട്ടികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു.
സംസ്ഥാന ഫയർ ഫോഴ്സുമായി സഹകരിച്ച് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന് തിരുവനന്തപുരം ഫയർ &റെസ്ക്യൂ സ്റ്റേഷനിലെ ഫയർ &റെസ്ക്യൂ ഓഫീസർ വിഷ്ണു നാരായണൻ ,ശീതൾ എന്നിവർ നേതൃത്വം നൽകി.
തീപിടുത്തവും, തീ മൂലമുണ്ടാകുന്ന അപകടങ്ങളിലും എങ്ങനെ ഇടപെടാമെന്നും,ഇത്തരം സന്ദർഭങ്ങളിൽ ഇടപെടൽ കൃത്യവും കാര്യക്ഷവും ആകുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ക്ലാസ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.
സാമൂഹിക, ആതുരമേഖലകളിൽ സുസ്ത്യർഘമായ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുള്ള SPC ക്കായി സംഘടിപ്പിച്ച ക്ലാസ് ഫയർ &റെസ്ക്യൂ ഓഫീസർ വിഷ്ണു നാരായണൻ നയിച്ചു.
സംസ്ഥാനത്ത് അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന അടിയന്തിര സഹായ സംവിധാനമായ ഫയർ ഫോഴ്സ് സമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ വിഷ്ണു വിവരിച്ചു. തീ യെ അടുത്തറിയുന്നതിനായി 5വിവിധ തലങ്ങളെയും, അപ്രതീക്ഷിത സന്ദർഭങ്ങളിൽ ഇവയിൽ ഏതെങ്കിലും വിഭാഗത്തിലാണ് തീപ്പിടുത്തം ഉണ്ടാകുന്നുവെങ്കിൽ അവയെ തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വിധത്തിൽ കുട്ടികളെ ബോധവൽക്കരിക്കുന്നതായിരുന്നു ക്ലാസ്സ്.
തീ പിടിത്തം ഉണ്ടാക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ, തീയണക്കുന്ന വിധം, സുരക്ഷ ഉപകരണങ്ങൾ തിരിച്ചറിയുക, അവ ഉപയോഗിക്കേണ്ട വിധം തുടങ്ങിയവ വിശദമായി അദ്ദേഹം അവതരിപ്പിച്ചു.ഫയർ സുരക്ഷ ഉപകരണങ്ങൾ പ്രദർശിപ്പിക്കുകയും, അവയുടെ പ്രവർത്തനങ്ങൾ സാങ്കേതികമായി വിവരിക്കുകയും ചെയ്തു.
സ്കൂൾ സീനിയർ അധ്യാപിക ഇന്ദു ഉദ്ഘാടനകർമ്മം നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി അനുഷ നന്ദി രേഖപെടുത്തി.പ്രധാനാധ്യാപിക ആശ. എസ്. നായർ,SPC യുടെ ചുമതലയുള്ള അധ്യാപകർ, വിവിധ ക്ലബ് ചുമതലയുള്ള അധ്യാപകർ, അനധ്യാപകർ, PTA അംഗങ്ങൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.