നന്മയുടെ കരം പിടിച്ചൊരു ഓണാഘോഷവുമായി നേമം VGHSS ലെ വിദ്യാർത്ഥിനികൾ1 min read

24/8/23

തിരുവനന്തപുരം :ആഘോഷങ്ങൾ എങ്ങനെയും പൊടിപൂരമാക്കുന്ന തലമുറക്ക് മാതൃകയാകുകയാണ് നേമം vghss ലെ വിദ്യാർത്ഥിനികൾ. ഓണാഘോഷത്തിനായി സ്വരൂപ്പിച്ച തുക കാരുണ്യ പ്രവർത്തനത്തിന് വിനിയോഗിച്ച കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളായി മാറുന്നു.

ശാന്തിവിള താലൂക്ക് ആശുപത്രിയിലേക്ക് വീൽചെയറും, ഫാനും വാങ്ങി നൽകിയാണ് കുട്ടികൾ കാരുണ്യത്തിന്റെ മാതൃക സമ്മാനിച്ചത്.

കഴിഞ്ഞ വർഷവും കുട്ടികൾ തങ്ങൾ സ്വരൂപ്പിച്ച പണമുപയോഗിച്ച് ഇതേ ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ബെഡ് ഷീറ്റ്, പുതപ്പ്, ക്ലോക്കുകൾ , മുതലായവ നൽകിയിരുന്നു.

അതിന് ശേഷം ആശുപത്രി സൂപ്രണ്ട് ഡോ. ശിവകുമാർ,രോഗികൾക്കായി  ഒരു വീൽ ചെയർ  കിട്ടിയിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്നറിയിച്ചിരുന്നു.അദ്ദേഹത്തിന്റെ അന്നത്തെ ആവശ്യമാണ് കുട്ടികൾ ഇന്ന് സാധിച്ചു കൊടുത്തത്.

പോക്കറ്റ് മണിയായി കിട്ടിയ തുക മുതൽ ന്യുസ് പേപ്പർ വിറ്റുകിട്ടിയ തുകവരെ കുട്ടികൾ ഇതിനായി നൽകി. ഓണപരീക്ഷയുടെ അവസാന ദിവസമായ ഇന്ന് പരീക്ഷക്ക് ശേഷം അധ്യാപകരെയും കൂട്ടിയാണ് കുട്ടികൾ ശാന്തിവിള ആശുപത്രിയിൽ എത്തിയത്.

പ്രധാനധ്യാപിക ആശ എസ് നായരുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികൾക്കൊപ്പം കൂടി.വീൽ ചെയറും ഫാനും പ്രധാനധ്യാപികയും,കുട്ടികളും ചേർന്ന് ആശുപത്രിക്ക് സമ്മാനിച്ചു.

സാധാരണകാരുടെ ആവശ്യങ്ങളും, കഷ്ടതകളും നേരിൽ കണ്ട് സഹായിക്കാനുള്ള സന്മനസ്സ് പുതു തലമുറക്ക് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. കുട്ടികൾ നമ്മയുടെ മാതൃകകൾ സമൂഹത്തിന് സമ്മാനിക്കുകയും,

കാരുണ്യത്തിന്റെയും, ജനസേവനത്തിന്റെയും പാഠങ്ങൾ മനസിലാക്കി, ജനനന്മക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഭാവിതലമുറയെ വാർത്തെടുക്കുക എന്നതും ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

അക്കാദമിക നിലവാരത്തിന് പുറമെ സാമൂഹ്യ പ്രതിബദ്ധത കൂടി കുട്ടികൾ മനസിലാക്കേണ്ടതുണ്ട്. സ്വന്തം സന്തോഷത്തിനുമപ്പുറം സമൂഹത്തിന്റെ സന്തോഷവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം കൂടി ഭാവി തലമുറ മനസിലാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *