10/7/23
തിരുവനന്തപുരം :വിഴിഞ്ഞം മുക്കോലയിൽ കിണറിനുള്ളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശി മഹാരാജിനെ പുറത്തെത്തിക്കാനുള്ള ശ്രമം അന്ത്യഘട്ടത്തിൽ. രണ്ടടി മണ്ണ്കൂടി മാറ്റിയാൽ മഹാരാജിനെ പുറത്തെടുക്കാൻ സാധിക്കുമെന്ന് കരുതുന്നു. കൊല്ലത്തുനിന്നും എത്തിയ വിദഗ്ധ തൊഴിലാളികൾ മഹാരാജിനെ കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം
നേരത്തെ 80 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്തിട്ടും തൊഴിലാളിയെ പുറത്ത് എത്തിക്കാനായില്ല. ഫയര്‍ഫോഴ്സിനും എൻഡിആര്‍എഫിനും ഒപ്പം വിദഗ്ധരായ തൊഴിലാളികളും തിരച്ചിലിന് നേതൃത്വം നൽകി.. മുക്കോലയിലെ രക്ഷാദൗത്യത്തിന് ആലപ്പുഴയില്‍ നിന്നുള്ള 26 അംഗ സംഘമാണ് എത്തിയത്.
ജൂലൈ 8നാണ് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മഹാരാജ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കിണറ്റിലെ മണ്ണ് മാറ്റുന്ന ജോലികള്‍ നടന്നിരുന്നു. 90 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് മഹാരാജ് അകപ്പെട്ട് പോയത്.