നമ്മളും കൃഷിയിലേക്ക്1 min read

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര ഗവൺമെന്റ് ജെ ബി  എസ് സ്കൂളിന്റെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നമ്മളും കൃഷിയിലേക്ക് എന്ന പദ്ധതിപ്രകാരം സ്കൂളിലെ എല്ലാവിദ്യാർഥികൾക്കും അധ്യാപകർക്കും കൃഷി ചെയ്യുന്നതിന് ആവശ്യമായ  പച്ചക്കറി വിത്ത് വിതരണം ചെയ്തു വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് നെയ്യാറ്റിൻകര നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ കെ ഷിബു, ഈ പരിപാടിക്ക് അധ്യക്ഷത വഹിച്ചത്  വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ എം എ സാദത്ത്, ആശംസകൾ അർപ്പിച്ചുകൊണ്ട്  വാർഡ് കൗൺസിലർ  കുട്ടപ്പന മഹേഷ്, ഹെഡ്മിസ്ട്രസ് , എം പ്രഭ, നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ,  ടി സജി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ  അയ്യപ്പൻ സ്റ്റാഫ് സെക്രട്ടറി  അഭിലാൽ പിടിഎ പ്രസിഡണ്ട്  സതീഷ് കുമാർ കാർഷിക വികസന സമിതി അംഗം  കുട്ടപ്പന രാജേഷ് മറ്റ് അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *