23/11/22
കൊൽക്കത്ത :സി വി ആനന്ദബോസ് ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി ആയ ഒഴിവിലാണ് ആനന്ദബോസിനെ നിയമിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സി വി ആനന്ദബോസ് 2019 ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സി വി ആനന്ദബോസ് കൊല്‍ക്കത്തയിലെത്തിയത്. 2010 മുതല്‍ 2014 വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എം കെ നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്.
ചീഫ് സെക്രട്ടറി റാങ്കിലാണ് ആനന്ദബോസ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, വൈസ് ചാന്‍സലര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. യുഎന്‍ പാര്‍പ്പിട വിദഗ്ധസമിതി ചെയര്‍മാനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.