കാലിക്കറ്റ് സെനറ്റ്: വിസി നിർദ്ദേശിച്ച വരിൽ രണ്ടുപേർ മാത്രം ഗവർണർ നാമനിർദ്ദേശം ചെയ്തു1 min read

 

തിരുവനന്തപുരം :കാലിക്കറ്റ് സെനറ്റിലേക്ക് ചാൻസലറുടെ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്ത 18 പേരിൽ സർക്കാർ നിർദ്ദേശപ്രകാരം വിസി സമർപ്പിച്ച പാനലിൽ നിന്നും രണ്ട് പേരെമാത്രം ഗവർണർ നാമനിർദ്ദേശം ചെയ്തു.ബയോഡാറ്റ പരിശോധിച്ച ശേഷമാണ് വിവിധ മേഖലകളിൽ മികച്ചവരെ നാമ നിർദ്ദേശം ചെയ്തതെന്ന് അറിയുന്നു.

1988 ൽ റാം ദുലാരി സിൻഹ സംസ്ഥാന ഗവർണർ ആയിരുന്നപ്പോൾ അന്നത്തെ നായനാരുടെ സർക്കാർ സമർപ്പിച്ച ലിസ്റ്റിൽ നിന്നും പകുതിപേരെ മാറ്റി പകരം അന്നത്തെ പ്രതിപക്ഷ നേതാവ് കെ. കരുണാകരൻ നൽകിയ പാനലിൽ നിന്ന് കേരള സെനറ്റിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത് ഒഴിച്ചാൽ സർക്കാർ നൽകുന്ന പാനലിൽ ഉള്ളവരെയാണ് ഗവർണർ നാമനിർദ്ദേശം ചെയ്യാറുള്ളത്. അതനുസരിച്ചാണ് സർക്കാരിന് താല്പര്യമുള്ള 18 പേരു ടെ പാനൽ കാലിക്കറ്റ് വിസി സമർപ്പിച്ചത്. പ്രമുഖ പത്രപ്രവർത്തകനായി ദേശാഭിമാനി റിപ്പോർട്ടറേയും വിസി യുടെ പാനലിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ കഴിഞ്ഞതവണ കേരള സർവകലാശാലയിൽ സർക്കാർ ശുപാർശ പ്രകാരം ഗവർണർ നാമനിർദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾ ഗവർണർക്കെതിരായുള്ള പ്രമേയത്തിൽ വോട്ട് ചെയ്യുകയും ഗവർണർ അവരുടെ സെനറ്റ് അംഗത്വം പിൻവലിക്കുകയും ചെയ്തിരുന്നു എന്നാൽ പിന്നീട് കോടതിവിധിയുടെ അടിസ്ഥാനത്തിൽ അംഗത്വം നിലനിർത്തുകയായിരുന്നു.
ഇക്കാര്യം കണക്കെടുത്താണ് ഗവർണർക്ക് ഇത്തവണ നേരിട്ട് ലഭിച്ച ബയോഡേറ്റുകൾ കൂടി പരിശോധിച്ച് ഏറ്റവും മികച്ചതായി കണ്ടെത്തിയ 18 പേരെ കാലിക്കറ്റ്‌ സെ നറ്റിലേക്ക് നാമനിർദേശം ചെയ്തത്.

കോൺഗ്രസിന്റെയും, ബിജെപിയുടെയും, മുസ്ലിംലീഗിന്റെയും അനുഭാവികൾ സെനറ്റ് അംഗങ്ങളായി നാമനിർദ്ദേശം ചെയ്യപ്പെട്ടവരിലുണ്ട്. ചില ക്രിസ്ത്യൻമത സംഘടനകളുടെ പ്രതിനിധികളും പത്മശ്രീ അവാർഡ് ബഹുമതി നേടിയവരും നാമ നിർദ്ദേശം ചെയ്യപ്പെട്ടവരിൽ പെടുന്നു.

സെനറ്റിലേക്കുള്ള ഗവർണറുടെ നാമ നിർദ്ദേശം വൈകിയത് കൊണ്ട് കഴിഞ്ഞ ആറുമാസമായി സെ നറ്റ് രൂപീകരിച്ചിട്ടും സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സർക്കാർ നാമനിർദ്ദേശം ചെയ്ത ആറു പേരാണ് ഇപ്പോൾ സിൻഡിക്കേറ്റ് അംഗങ്ങളായുള്ളത്. അടുത്തമാസം സിൻഡിക്കേറ്റ് ലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *