കൊച്ചി: ലഹരി ഉപയോഗം കണ്ടെത്തുന്നതിനായുള്ള കൊച്ചി റൂറല്‍ പൊലീസിൻ്റെ വ്യാപക റെയ്ഡ്. അലുവ റെയില്‍വേ സ്‌റ്റേഷനിലും പരിസരത്തും ഊർജിതമായ പരിശോധന നടത്തി.
അന്യ സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി പാര്‍ക്കുന്ന ഇടങ്ങളിലാണ് പരിശോധ നടത്തിയത്. കൊച്ചി റൂറല്‍ എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
പത്ത് കേസുകളാണ് പെരുമ്പാവൂരിൽ മാത്രം രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. രാസ ലഹരി ഉപയോഗിക്കുന്ന സിറിഞ്ചുകള്‍, പാൻ മസാല പായ്ക്കറ്റുകള്‍ എന്നിവയും പിടികൂടി.
സ്നിഫര്‍ ഡോഗുമായെത്തിയായിരുന്നു പരിശോധന. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സാധാരണയായി കണ്ടുവരുന്നതാണ് പാൻ മസാല പാക്കറ്റുകള്‍. ഉത്തരേന്ത്യയില്‍ സാധരണ ഗതിയില്‍ ഉപയോഗിക്കുന്നതാണ് ഇത്. എന്നാല്‍ കേരളത്തില്‍ ലഭ്യമല്ലാത്ത പാൻ മസാല ഉത്തരേന്ത്യയില്‍ നിന്ന് ഉള്‍പ്പടെ എത്തിച്ചുകൊണ്ടാണ് ഉപയോഗിക്കുന്നത്. പരിശോധന തുടരുമെന്ന് പൊലീസ് അറിയിപ്പിൽ പറയുന്നു.