ഉയർപ്പിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റർ, പള്ളികളിൽ പ്രത്യേക പ്രാർഥനകൾ തുടങ്ങി1 min read

തിരുവനന്തപുരം :ഇന്ന് ഈസ്റ്റർ.കുരിശിലേറ്റിയ യേശു മൂന്നാം നാള്‍ ഉയിർത്തെഴുന്നേറ്റതിൻ്റെ ഓർമ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലില്‍ കുർബാന ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. രാജ്യത്ത് തുടർന്നുവരുന്ന സന്തോഷവും സമാധാനവും ഇനിയും തുടരണമെന്ന് ഈസ്റ്റർ ദിന സന്ദേശത്തില്‍ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. പാളയം സെൻറ് ജോസഫ്സ് കത്തീഡ്രലില്‍ ലത്തീൻ അതിരൂപത ആർച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. നൂറുക്കണക്കിന് വിശ്വാസികള്‍ പാതിരാ കുർബാനയുടെ ഭാഗമായി.

കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ ദിവ്യബലിക്ക് കോഴിക്കോട് രൂപത അധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി.. പെസഹാ തിരി കത്തിച്ചു കൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ പള്ളിയിലെ താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കി.ഗുജറാത്തിലെ ബറോഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയില്‍ ഈസ്റ്റർ ശുശ്രൂഷകള്‍ക്ക് ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.

ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ എറണാകുളം കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടന്ന ഉയിർപ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.

പുതുപ്പള്ളി നിലയ്ക്കല്‍ ഓർത്തഡോക്സ് പള്ളിയില്‍ കോട്ടയം ഭദ്രാസനാ മൊത്രാപോലീത്ത യുഹാനോൻ മാർ ദിയസ് കോറസ് നേതൃത്വം നല്‍കി. വരാപ്പുഴ അതിരൂപത ആർച്ച്‌ ബിഷപ്പ് ജോസഫ് കളത്തിപറമ്ബിലിൻ്റെ കാർമികത്വത്തിലായിരുന്നു സെന്റ് ഫ്രാൻസീസ് അസീസി കത്തീഡ്രലില്‍ പ്രാർത്ഥനാ ചടങ്ങുകള്‍.

Leave a Reply

Your email address will not be published. Required fields are marked *