ഇന്ന് വിധിയെഴുത്തിന് മുൻപുള്ള നിശബ്ദത ;നാളെ വിധിയെഴുത്ത്;ഒരുക്കങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ1 min read

തിരുവനന്തപുരം :ഇന്ന് വിധിയെഴുത്തിന് മുൻപുള്ള നിശബ്ദത. നാളെ കേരളം പോളിംഗ് ബൂത്തിൽ. തികഞ്ഞ ആത്മവിശ്വാസത്തിൽ മുന്നണികൾ.

അതേസമയം പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡിന് ശേഷമുള്ള അദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് നാളെ സംസ്ഥാനത്ത് നടക്കുന്നത്.ഇരട്ട വോട്ട് തടയാൻ ശക്തമായ നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

140 നിയമസഭാ മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപെടുത്തുന്നത്.ഇതിൽ1,32,83,​724 പുരുഷ വോട്ടർമാരും 1,41,62,025 സ്ത്രീവോട്ടർമാരും 290 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്.
ഇവരിൽ പ്രവാസിവോട്ടർമാരായ 87318 പുരുഷൻമാരും, 6086 സ്ത്രീകളും 11 ട്രാൻസ്‌ജെൻഡർമാരുമുണ്ട്.കോവിഡ് മാനദണ്ഡമനുസരിച്ച്  സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
ബൂത്ത് കളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. രാവിലെ 7 മണി മുതൽ വൈകിട്ട് 7 വരെ 12 മണിക്കൂർ വോട്ട് രേഖപെടുത്താം. 6 മണിക്ക് ശേഷം ഒരു മണിക്കൂർ കോവിഡ് രോഗികൾക്കും ക്വാറ റെൻ്റെനിൽ കഴിയുന്നവർക്കും മാത്രമാണ് വോട്ട് രേഖപെടുത്താൻ കഴിയുക.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കർശനിയന്ത്രണമാണ് പൊലീസ് ഏർപെടുത്തിയിരിക്കുന്നത്.പ്രശ്​നബാധിതാ ബൂത്തുകളിൽ പൊലീസിന് പുറമേ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.
കളക്ടർമാരുടെ നേതൃത്വത്തിൽ ബി.എൽ.ഒ മാർ പ്രസൈഡിംഗ് ഓഫീസർമാർക്ക് ഇരട്ട വോട്ടിൻ്റെ പട്ടിക കൈമാറിയിട്ടുണ്ട്. പട്ടികയിലുള്ളവരെ ബൂത്തുകളിൽ പ്രത്യേകം നിരീക്ഷിക്കും.957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *