HSST Commerce (Junior) PSC റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്1 min read

തിരുവനന്തപുരം :13/4/21ന് നിലവിൽ വന്ന HSST commerce (junior )റാങ്ക് ലിസ്റ്റിൽ
1739 പേർ ഇടം പിടിച്ചിരുന്നു. എന്നാൽ ഈ മാസം 12-ാം തിയ്യതി 3 വർഷം പൂർത്തിയാക്കി  അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേവലം 129 പേർക്ക് മാത്രമാണ് ജോലി ലഭിച്ചത്. ഇപ്പോൾ 33 ജൂനിയർ വേക്കൻസിയും 32 സീനിയർ വേക്കൻസിയും നിലവിലുണ്ട്.ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സമയബന്ധിതമായി നടത്തേണ്ട DPC (Departmental Promotions Committee) പോലും കൂടാത്തതിനാൽ ഇത്രയും വേക്കൻസികൾ റിപ്പോര്ട്ട് ചെയ്യാതെ ലിസ്റ്റ് അവസാനിക്കുന്ന സ്ഥിതി വിശേഷമാണ് സംജാതമായിട്ടുള്ളത്.

ഇതിന് മുമ്പ് നിലവിലുണ്ടായിരുന്ന HSST English – റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം
നടത്തിയതിൽ AG യുടെ ഓഡിറ്റ് റിപ്പോര്ട്ട് പ്രകാരം ഉദ്യോഗസ്ഥർക്ക് ബാധ്യത
വിലയിരുത്തി എന്നത് കൊണ്ട് ഈ ലിസ്റ്റിന് അർഹമായ നിയമനങ്ങൾ പല കാരണങ്ങൾ പറഞ്ഞ് തടയുകയാണ്. കഴിഞ്ഞ 10 മാസക്കാലമായി പുതുതായി ഒരു നിയമനം പോലും ലിസ്റ്റിൽ നിന്നും നടത്തിയിട്ടില്ല. 12.06.2023 നാണ് അവസാനമായി വേക്കൻസികൾ റിപ്പോർട്ട് ചെയ്തത്.

ലിസ്റ്റ് അവസാനിക്കുമ്പോൾ  എല്ലാത്തരം വേക്കൻസികളും റിപ്പോർട്ട് ചെയ്യണമെന്ന സർക്കാറിന്റെ പ്രഖ്യാപിത നിലപാട് പോലും അട്ടിമറിക്കപ്പെടുകയാണ്. വേക്കൻസികൾ റിപ്പോർട്ട് ചെയ്യാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം ഉണ്ടായിട്ടും വിദ്യഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മന്ത്രിയെ പരിഹാസനാക്കുകയാണ്. ബൈ ട്രാൻസ്ഫർ നിയമനങ്ങളിൽ ഒരു കാറ്റഗറിയിൽ അർഹരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ നേരിട്ടുള്ള PSC – നിയമനത്തിന് പരിഗണിക്കണമെന്ന നിയമം കാറ്റിൽ പറത്തി കൊണ്ട് PSC റാങ്ക് ലിസ്റ്റിന് അർഹതപ്പെട്ട 28 വേക്കൻസികൾ അധ്യാപക സംഘടനാ നേതാക്കൾക്ക് വേണ്ടി അനർഹമായി ബൈട്രാൻസ്ഫർ നിയമനം നടത്തിയിട്ടുണ്ട്.
അദ്ധ്യായന വർഷത്തിന്റെ പകുതിയിലോ, അവസാനത്തിലോ തസ്തിക നിർണ്ണയം നടത്തുന്നതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ഇതേ തസ്തിക നിർണ്ണയ പേര് പറഞ്ഞാണ് ഇത്രയം മാസം നിയമനം നടത്താതെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഒത്തു കളി നടത്തുകയാണ്.
വേക്കൻസികൾ റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യവുമായി ഉദ്യോഗസ്ഥരെ നിരന്തരം സമീപിച്ചപ്പോൾ “ കോടതി ഉത്തരവുമായി വരൂ” എന്നാൽ വേക്കൻസി റിപ്പോർട്ട് ചെയ്യാം എന്ന പതിവ് പല്ലവിയാണ് ആവർത്തിക്കപ്പെട്ടത്. എന്നാൽ തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾ കഷ്ടപ്പെട്ട് നേടിയെടുത്ത കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ ഒരുങ്ങുകയാണ് സർക്കാർ. അനഹർമായി ബൈ ട്രാൻസ്ഫർ നിയമനങ്ങൾ നടത്തിയത് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഉദ്യോഗസ്ഥർ കാണിക്കുന്നത്. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഇടപെട്ട് കോടതി നിർദ്ദേശിച്ച ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൊടുക്കണമെന്നാണ് പ്രായ പരിധി കഴിഞ്ഞതിനാൽ ഇനി ഒരു പരീക്ഷ പോലും എഴുതാൻ കഴിയാത്ത ഉദ്യോഗാർത്ഥികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *