ജലീൽ ഇനി കസ്റ്റംസിന് മുന്നിൽ, സ്വപനയുടെ മൊഴി നിർണായകം1 min read

തിരുവനന്തപുരം : മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെതിരെ കസ്റ്റംസ്‌ കേസെടുത്തു. ഉടനെതന്നെ  മന്ത്രിയെ ചോദ്യം ചെയ്യും. നയതന്ത്ര ചാനല്‍ വഴി കൊണ്ടുവരുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്നതിനാലാണ് ജലീലിനെതിരെ കേസെടുത്തത്. ഇതേക്കുറിച്ച്‌ വിശദമായി അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ കസ്റ്റംസ് നിയോഗിച്ചു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം മുതല്‍ ഭക്ഷണ സാധനങ്ങള്‍ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ മതഗ്രന്ഥങ്ങള്‍ എത്തിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു.

അതിനിടെ ജലീലിന്റെ ഭാവി സ്വപ്നയുടെ നാവിൻ തുമ്പിൽ ആണ്. പല ചോദ്യങ്ങള്‍ക്കും ജലീല്‍ നല്‍കിയ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു . ഇതുസംബന്ധിച്ച്‌ കൂടുതല്‍ വ്യക്തതയാവും സ്വപ്‌നയില്‍ നിന്ന് എന്‍.ഐ.എ തേടുക. ജലീലിനെതിരായി സ്വപ്‌നയിൽ  നിന്ന് എന്തെങ്കിലും വീണാല്‍ മന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകും.

Leave a Reply

Your email address will not be published. Required fields are marked *