കേരളവർമ്മ വലിയ കോയിത്തമ്പുരാൻ (1845-1914) …ഇന്ന് 109-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

 

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ 1845 ഫെബ്രുവരി 19-ന് ദേവിയംബ തമ്പുരാട്ടിയുടെയും, തളിപ്പറമ്പ് മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും മകനായി അദ്ദേഹം ജനിച്ചു . തിരുവിതാംകൂറിൻ്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണിഭരണി തിരുനാൾ റാണി ലക്ഷ്മി ബായിയെ 1859-ൽ 14-ാം വയസ്സിൽതമ്പുരാൻ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വിവാഹം ചെയ്തതോടെ താമസംതിരുവനന്തപുരത്തായി. ഇവർക്ക് മക്കളുണ്ടായിരുന്നില്ല.

വേദാന്തം തർക്കശാസത്രം വ്യാകരണം തുടങ്ങിയവയിൽ കോയിത്തമ്പുരാൻ അഗ്രഗണ്യനായി. ഇംഗ്ലീഷ് വിദ്യാഭ്യാസവും നേടി. ഡോക്ടര്‍ വെയറിങ്‌, അണ്ഠണാജിരായര്‍ എന്നിവരാണ് ഇംഗ്ലീഷും പഠിപ്പിച്ചത്. ഇതിനു പുറമെ ഹിന്ദുസ്ഥാനിയും തമിഴും കേരളവർമ്മയ്ക്ക്‌ അറിയാമായിരുന്നു. വെങ്കിടാദ്രി ഭാഗവതര്‍, കല്യാണകൃഷണ ഭാഗവതര്‍, പത്നിയായ റാണിലക്ഷമീഭായി എന്നിവരില്‍ നിന്നും വീണ വായിക്കാനും പഠിച്ചിരുന്നു.

ആയില്യം തിരുനാൾ മഹാരാജാവിൻ്റെആദ്യകാലങ്ങളിൽ മഹാരാജാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കേരള വർമ്മയെ 1875-ൽ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തു. രണ്ടു വർഷങ്ങൾക്കുശേഷം അദ്ദേഹത്തെ ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ വീട്ടു തടങ്കലിൽ കഴിയുന്നതിനനുവദിച്ചു. കേരള വർമ്മയ്ക്ക് ആലപ്പുഴ കൊട്ടാരത്തിലും അനന്തപുരം കൊട്ടാരത്തിലും അസ്വതന്ത്ര ജീവിതം നയിക്കേണ്ടി വന്നു. ഹരിപ്പാട്ടു കൊട്ടാരത്തില്‍ തടവില്‍ കിടക്കുമ്പോള്‍ രാജാവിൻ്റെ ദയവിനായി എഴുതിയ കൃതിയാണ്‌ ‘ക്ഷമാപണ സഹ്രസ്സം.

1880-ൽ ആയില്യം തിരുനാൾ നാടു നീങ്ങുകയും അനുജൻ വിശാഖം തിരുനാൾ രാജാവാകുകയും ചെയ്തു. അധികാരത്തിലേറ്റ് വിശാഖം തിരുനാൾ ആദ്യം ചെയ്തത് കേരള വർമ്മയെ വീട്ടു തടങ്കലിൽ നിന്നും മോചിപ്പിച്ച് തിരുവനന്തപുരത്തേക്ക് കൂട്ടി കൊണ്ടു വരികയും ചെയ്തു.

ബന്ധനമുക്തനായി വിണ്ടും തിരുവനന്തപുരത്തെത്തിയ, കേരളവര്‍മ്മലിയ കോയിത്തമ്പുരാനില്‍ വലിയ
കൊട്ടാരം ഗ്രന്ഥപ്പുരയുടെയും ടെകസ്റ്റബുക്ക്‌ കമ്മിറ്റിയുടെയും ചുമതലകൾ നിക്ഷിപ്തമായി. 1888-ല്‍
തിരുവനന്തപുരത്ത്‌ ആരംഭിച്ച സംസ്കൃത പാഠശാലയുടെ ചുമതലയും കേരളവര്‍മ്മക്കായിരുന്നു. ‘ഭാഷാപോഷിണി സഭ’യുടെ അധ്യക്ഷന്‍ ഏന്ന നിലയിലും, മലയാളമനോരമയുടെ അഭ്യുദയകാംക്ഷി എന്ന നിലയിലും മലയാള സാഹിതൃത്തിലെ അക്കാലത്തുണ്ടായ രചനകളുടെയും പ്രസിദ്ധീകരണത്തിൻ്റെയും വളര്‍ച്ചയില്‍ നിസ്തുലമായ പങ്കാണ്‌ അദ്ദേഹം വഹിച്ചത്‌. മലയാള മനോരമ’ എന്ന പേര്‍ പത്രത്തിന്‌ നിര്‍ദ്ദേശിച്ചത്‌ തമ്പുരാനാണ്‌.

ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിൽ താമസിക്കുന്ന കാലത്താണ് ഹരിപ്പാട് ക്ഷേത്രദർശനവേളയിൽ മയിലിനെ കാണുകയും അത് അദ്ദേഹത്തിന് ‘മയൂര സന്ദേശ’മെന്ന മലയാളത്തിലെ പ്രസിദ്ധ സന്ദേശകാവ്യം എഴുതുന്നതിനുള്ള പ്രേരണയായി.

കാളിദാസൻറെ ‘മേഘസന്ദേശ’ത്തെ അനുസരിച്ചാണ് ‘മയൂരസന്ദേശ’മെന്ന സന്ദേശ കാവ്യം മലയാളത്തിലുണ്ടായത്. ‘സന്ദേശ കാവ്യം’ എന്ന നിലക്ക്മലയാള ഭാഷയിലും ചരിത്രത്തിലും ഇതിന് വലിയ പ്രാധാന്യമുണ്ട്. ദ്വിതീയാകഷര പ്രാസമുളള 141 ശ്ലോകങ്ങളാണ് ഇതിലുളളത്. അക്കാലത്തെ തിരുവതാംകൂർ ഭൂപകൃതി അതിൽ വർണ്ണിക്കുന്നുണ്ട്. വെറും 48 ദിവസം കൊണ്ട് എഴുതി തീർത്തതാണ് ഈ കൃതി. ബന്ധനമോചനത്തിനു ശേഷം 14 വർഷം കഴിഞ്ഞാണ് ഈ കൃതി രചിക്കുന്നത്; 1894-ല്‍ ആണ്‌ മയുരസന്ദേശം എഴുതുന്നത്‌.

കാളിദാസൻറെ ‘അഭിജ്ഞാന ശാകുന്തളം’ നാടകം മലയാളത്തിലേക്ക് കേരളവർമ്മ തർജ്ജിമ ചെയ്തു. ‘അക്ബർ’ (1894)-നോവൽ; ‘അന്യാപദേശശതകം’ – കാവ്യം തുടങ്ങിയവ മറ്റു കൃതികൾ. വിശാഖവിജയം, വിശാഖംതിരുനാളിനെ നായകസ്ഥാനത്തു പ്രതിഷഠിച്ച്‌ രചിച്ച മഹാകാവ്യമാണ്‌. കേരള കാളിദാസൻ എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ സംസ്കൃതത്തിലും മലയാളത്തിലുമായി 45 -ൽ പരം കൃതികളുടെ കർത്താവാണ്.

‘ദ്വിതീയാക്ഷര’ പ്രാസവാദത്തിന്റെ പേരിൽ അനന്തരവൻ എ.ആർ. രാജരാജ വർമ്മയുമായി നടന്ന ആരോഗ്യകരമായ തർക്കങ്ങൾ മലയാള ഭാഷയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ ചില്ലറയല്ല.1891 മുതൽ 1894 വരെ ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു.1914 സെപ്തംബർ 20 തീയതി ഹരിപ്പാട് കൊട്ടാരത്തിൽ നിന്ന് കാറിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട തമ്പുരാൻ കായംകുളം കുറ്റിത്തെരുവ് ജംഗ്ഷനിൽ വച്ച് നായകുറുകെ ചാടി, കാർ മറിഞ്ഞു ഗുരുതര പരിക്കേറ്റ് കേരള വർമ്മ വലിയകോയി തമ്പുരാൻസെപ്റ്റംബർ 22-ാം തീയതിഇഹലോകവാസം വെടിഞ്ഞു… കേരളത്തിൽ ആദ്യമായി ഒരു റോഡപകടത്തിൽ മരിച്ച വ്യക്തിയാണ് അദ്ദേഹം. മലയാള സാഹിത്യത്തിൻ്റെ പ്രവേശന ഗോപുരമായി അഞ്ചു ദശകത്തോളം തിളങ്ങി നിന്ന അദ്ദേഹത്തിൻ്റെ മൃതദേഹം സമസ്ത ബഹുമതികളോടും കൂടെ മാവേലിക്കരയിൽ സംസ്ക്കരിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *