24/7/23
തിരുവനന്തപുരം :ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുന്നു.ശക്തമായ മഴയുടെ പശ്ചാതലത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.
അടുത്ത 5ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ വ്യാപകമാകും. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വരുന്ന അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കാലവര്‍ഷ കാറ്റ് സംസ്ഥാനത്ത് ശക്തിപ്രാപിച്ചു. വടക്കൻ ജില്ലകളില്‍ മിന്നല്‍ ചുഴലിക്ക് സാദ്ധ്യതയെന്നും വിദഗ്ദ്ധര്‍. കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. പി.എസ്.സി ഉള്‍പ്പെടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് എന്നാല്‍ മാറ്റമില്ല. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.