ലോക്സഭ തെരഞ്ഞെടുപ്പ് ;26ന് പൊതു അവധി,വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുള്ള അവധി1 min read

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് സംസ്ഥാനത്ത് 26ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവു പുറത്തിറക്കി. വാണിജ്യ സ്ഥാപനങ്ങള്‍ക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ കേരളത്തില്‍ മദ്യ നിരോധനവും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും നാളെ വൈകിട്ട് 6 മണി മുതല്‍ അടച്ചിട്ടും. രണ്ട് ദിവസം (48 മണിക്കൂർ) ആണ് സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പന ശാലകളും അടച്ചിടുക. 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിടുന്ന മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് ദിനമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും തുറക്കുക. വോട്ട് എണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവർത്തിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *