പ്രചാരണം അവസാന ലാപ്പിൽ; വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നു1 min read

തിരുവനന്തപുരം: ഒന്നര മാസം നീണ്ട പരസ്യപ്രചരണത്തിന് ഒരു ദിവസം ബാക്കിനിൽക്കെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ്. കഴിഞ്ഞ ഒന്നര മാസമായി മണ്ഡലത്തിൽ വമ്പൻ പ്രചരണമാണ് കാഴ്ച്ചവച്ചത്. സ്ഥാനാർത്ഥി പര്യടനം അവസാന ലാപ്പിലേക്ക് കടന്നതോടെ പ്രചരണത്തിൽ വൻ ജനപിന്തുണയാണ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്. ‘ഇനി കാര്യം നടക്കും’ എന്ന മുദ്രവാക്യം ഉയർത്തിക്കാട്ടി ആദ്യഘട്ടം പ്രചരണം നടത്തിയ രാജീവ് ചന്ദ്രശേഖർ അവസാനഘട്ടം പുറത്തിറക്കിയ ‘ഇതാണ് കാര്യം ‘ എന്ന വികസനരേഖ യുമായി പാർട്ടിക്ക് പുറത്തുള്ള വോട്ടർമാരെ ആകർഷിക്കാനും വിശ്വാസത്തിലെടുക്കാനും കഴിഞ്ഞു വെന്നതാണ് രാജീവ് ചന്ദ്രശേഖറിൻ്റെ നേട്ടം.മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും രാജീവ് ചന്ദ്രശേഖറിൻ്റെ വ്യക്തിപരവും, രാഷ്‌ട്രീയവുമായ മികവും, എന്‍ഡിഎയുടെ സംഘടനാ സംവിധാനവും കോർത്തിണങ്ങിയപ്പോള്‍ ഇടതു വലതുകേന്ദ്രങ്ങളെ ഞെട്ടിച്ച് എന്‍ഡിഎ മുന്നേറി.രാവിലെ നടന്ന വാഹന പ്രചരണ ജാഥ ജഗതി,വഴുതക്കാട്, നന്ദാവനം എന്നിവിടങ്ങളിലെത്തി സ്വീകരണം ഏറ്റുവാങ്ങി തീരദേശത്ത് ഒരു വട്ടം കൂടി പര്യടനം നടത്തിയ സ്ഥാനാർത്ഥി കൊച്ചുവേളി, ശംഖുംമുഖം,വെട്ടുകാട് എന്നിവിടങ്ങളിലെത്തി തീരവാസികൾക്ക് ആവേശം പകർന്നു. വൈകിട്ട് പെയ്ത കനത്ത മഴ അവഗണിച്ച് നേമം മണ്ഡത്തിലുൾപ്പെട്ട കരമനയിൽ എത്തിയപ്പോൾ അണികളും ആവേശത്തിലായി.പ്രവർത്തകൾ പെരുമഴയത്തും ഇരുചക്ര വാഹനത്തിൽ സ്ഥാനാർത്ഥിയെ അനുഗമിച്ചു.ശ്രീ ഏകാമ്രേശ്വര കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ തെലുങ്കുചെട്ടി സമാജം വൻ വരവേൽപ്പ് നൽകി. 85കാരിയായ മണ്ടക്കാട്ടമ്മ സ്ഥാനാർത്ഥിയെ സ്വീകരിച്ച് വിജയാംശകൾ നേർന്നു.പൂജപ്പുര, തമലം, മുടവൻമുകൾ എന്നിവിടങ്ങളിലെത്തി ജനങ്ങളെ നേരിൽ കണ്ട് വോട്ടർഭ്യത്ഥിച്ചു. അതിനുശേഷം ആറ്റുക്കാൽ മണ്ഡലത്തിൻ ശ്രീനാരായണപുരം ശിവക്ഷേത്രം നടയിൽ സ്ഥാനാർത്ഥി തലപാവ് നൽകി ആനയിച്ചു. കുര്യാത്തി, പുത്തൻക്കോട്ട സ്ഥാനാർത്ഥി എത്തി വോട്ട് ചോദിച്ചു. ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ ഗംഗീര സ്വീകരമാണ് ലഭിച്ചത്. ആറ്റുകാൽ ക്ഷേത്ര പരിസരത്തെ കടകളിലും സ്ഥാനാർത്ഥി സന്ദർശിച്ചു. ഇതിനിടയിൽ അംബാ സ്റ്റോറിൽ ഉടമ സുരേഷ് കുമാർ നൽകിയ നാരങ്ങ വെള്ളം കുടിച്ചു ദാഹമകറ്റി. ദേവി സ്റ്റോർ ഉടമ വിജയകുമാർ സ്ഥാനാർത്ഥിക്ക് നെറ്റിയിൽ കുങ്കുമ തിലകം ചാർത്തി സ്വീകരിച്ചു. പടിഞ്ഞാറെ നടയിലെത്തിയ സ്ഥാനാർത്ഥി തമിഴ് വിശ്വകർമ്മ സമാജം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. 4-ാം ക്ലാസ് വിദ്യാർത്ഥി ഋതിക്ക് വരച്ച രാജീവ് ചന്ദ്രശേഖറിൻ്റെ ചിത്രം സ്ഥാനാർത്ഥിക്ക് സമ്മാനിച്ചു. തുടർന്ന് മേടമുക്ക് തുഞ്ചൻ ജംഗ്ഷൻ , വലിയ പള്ളി, കാലടി ജംഗ്ഷൻ എന്നിവടങ്ങിൽ പര്യടനം നടത്തി. രാത്രി 7 മണിയോടെ കഴക്കുട്ടം,വട്ടിയൂർ കാവ് എന്നീ മണ്ഡലങ്ങളിൽ വോട്ടർമാരെ സ്ഥാനാർത്ഥി നേരിട്ട് സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *