മായക്കണ്ണൻ… തങ്കമണി ശ്രീകണ്ഠന്റെ പുതിയ കവിത..1 min read

മായക്കണ്ണൻ…….

 

മനക്കണ്ണിൽ നിൻ രൂപം തെളിഞ്ഞു കണ്ണാ….

മനസ്സിൽ കണിക്കൊന്ന പൂത്തു കണ്ണാ….

മോഹം കൊണ്ടൊരു കണി ഒരുക്കി കണ്ണാ…

മായാജാലങ്ങൾ കാട്ടി നീ വാ… വാ.. കണ്ണാ….

കായാമ്പൂ നിറമൊത്ത നിന്നുടൽ ഉടലും..

പീലിതിരുമുടിപൊന്നഴകും.

പുല്ലാംകുഴൽസ്വരമധുരിമയും….

കണ്ണാ….കാണാനും കേൾക്കാനുംമോഹമെനിക്ക്

കാർമുകിൽ ഒളിയിൽ ഞാൻ കണ്ണനെ കണ്ടു

കുയിൽ ഒച്ചയിൽ നിൻ രാഗം നുണഞ്ഞു

അരുവി തൻ അലകളിൽ നിൻ ചിരി കേട്ടു

അങ്ങനെ… കണ്ണാ.. നിൻ രൂപം മനസ്സിൽ തെളിഞ്ഞു

 

                                തങ്കമണി ശ്രീകണ്ഠൻ

Leave a Reply

Your email address will not be published. Required fields are marked *