7/10/22
തിരുവനന്തപുരം നാഷണൽ കോളേജിൽ “ഇൻസൈറ്റോ നാഷണൽ – 2022” ന്റെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ടെക്നോപാർക്ക് സി. ഇ. ഒ. ശ്രീ. അനൂപ്. പി. അംബിക കോമേഴ്സ്, മാനേജ്‌മന്റ് വിദ്യാർത്ഥികളുമായി തൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും തൊഴിൽ എന്ന സംസ്കാരത്തിൽ നിന്നും സ്വയം സംരംഭകത്വത്തിന് നേതൃത്വം നൽകി നാടിൻ്റെ പുരോഗതിയുടെ ഭാഗമാകുവാൻ മുന്നോട്ടുവരണമെന്ന് വിദ്യാർഥികളോട് അഭ്യർത്ഥിച്ചു. “വ്യക്തിയുടെ ഉള്ളിലാണ് ഒരു സംരംഭകൻ ജനിക്കുന്നത്” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാഷണൽ കോളേജിൽ സംഘടിപ്പിച്ച നാലാമത്തെ മുഖാമുഖസംവാദ പരിപാടിയിൽ മനാറുൽ ഹുദാ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ. അഹമ്മദ് സക്കീർ ഹുസൈൻ അധ്യക്ഷനിയിരുന്നു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എസ്.എ. ഷാജഹാൻ സ്വാഗതവും ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് മേധാവി ശ്രീമതി. ഫാജിസാ ബീവി എസ്., ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് മേധാവി ശ്രീമതി. ഷിബിത ബി.എസ്, ഐ.ക്യു.എ.സി. കോർഡിനേറ്റർ ശ്രീ. ഷബീർ അഹമ്മദ് എൻ., വൈസ് പ്രിൻസിപ്പൽ ശ്രീ. ജസ്റ്റിൻ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.
മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ട്രെൻഡ് സെറ്റർ കോളേജ് വിഭാഗം മത്സര വിജയികൾക്കുള്ള മെമെന്റോയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മെഡലും ചടങ്ങിൽ വിതരണം ചെയ്തു. ഐ.ക്യു.എ.സി. യും ഡിപ്പാർട്ട്മെൻറ് ഓഫ് കോമേഴ്സും മാനേജ്മെൻറ് സ്റ്റഡിസും ചേർന്നാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.