ഡൽഹി :കേരളത്തിന് കഴിഞ്ഞ പത്ത് വർഷം കേന്ദ്രം നല്കിയ നികുതി വിഹിതത്തിന്റെ കണക്ക് പാർലമെന്റിൽ അവതരിപ്പിച്ച് നിർമല സീതാരാമൻ.
യുപിഎ കാലത്തെക്കാള്‍ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന് മോദി സർക്കാർ നല്കി. യുപിഎയുടെ പത്ത് കൊല്ലത്തില്‍ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോള്‍ 2014-2023 കാലത്ത് 1,50,140 കോടി വിഹിതം നല്‍കിയെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നുവെങ്കില്‍ എൻഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വർധിച്ചെന്നും ധനമന്ത്രി പറഞ്ഞു. യുപിഎയുടെ പത്ത് കൊല്ലത്തില്‍ കേരളത്തിന് കിട്ടിയത് 46,303 കോടി. 2014-2023 കാലത്ത് 1,50,140 കോടി വിഹിതമായി നല്‍കിയെന്നും മന്ത്രി പറഞ്ഞു.