നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന പൂജപ്പുരയുടെ സ്ഥലനാമം അന്വർത്ഥമാക്കിക്കൊണ്ട് സർവ്വവിജ്ഞാന വരദായിനിയായ ശ്രീ സരസ്വതി ദേവി ഈ മണ്ണിൽ ഏവർക്കും അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു വാണരുളുന്നു.
തിരുവിതാംകൂർ മഹാരാജാക്കന്മാരാണ് ഭക്തിനിർഭരമായ പൂജ വയ്പ് മഹോത്സവം പൂജപ്പുരയിൽ നടത്തുവാൻ ആരംഭിച്ചത്. കാർത്തിക തിരുനാൾ മഹാരാജാവ് (1725-1798) തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയതോടു കൂടിയാണ് (1795)പത്മനാഭപുരത്ത് നടത്തിയിരുന്ന ഭക്തിനിർഭരമായ പൂജ വയ്പ് മഹോത്സവം ഇവിടെ അരങ്ങേറി തുടങ്ങിയത്. ഭക്തജനങ്ങളെ അനുഗ്രഹിക്കാൻ വേളിമല കുമാരസ്വാമി വെള്ളി കുതിരപ്പുറത്ത് എഴുന്നള്ളി ദർശനം നൽകാൻ തുടങ്ങിയത് സ്വാതി തിരുനാൾ മഹാരാജാവിന്റെ(1813-1847) ഭരണകാലം മുതലായിരുന്നു.
(1829-1847). നാം ഇന്ന് കാണുന്ന സരസ്വതി മണ്ഡപം പുതുക്കി പണിതതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. അത്രയേറെ പഴക്കമേറിയ ചരിത്ര സ്മാരകമാണ് നമ്മുടെ സരസ്വതി മണ്ഡപം. പൂജപ്പുര എന്ന സ്ഥല നാമത്തിന് ഖ്യാതി ലഭിച്ചതും അതിനുശേഷം മാത്രമാണ്.നൂറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച ഈ നവരാത്രി മഹോത്സവം എല്ലാ ഭക്തജനങ്ങളുടെയും, സർവ്വോപരി എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തവും, സഹകരണവും ഉറപ്പാക്കി എല്ലാ വർഷവും വളരെ ചിട്ടയായി
നടത്തിപ്പോരുന്നു ഇപ്പോൾ ക്ഷേത്ര നടത്തിപ്പ് ജനകീയ സമിതിയുടെ മേൽനോട്ടത്തിലാണ് നിർവഹിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
നാടിന്റെ സർവ്വ ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കും കാരണമായി നിലകൊള്ളുന്ന പൂജപ്പുര ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 ഞായറാഴ്ച മുതൽ ഒക്ടോബർ 24 ചൊവ്വാഴ്ച വരെ (1199കന്നി 28-തുലാം 07)10 ദിനരാത്രങ്ങളിലായി താന്ത്രിക വിധി പ്രകാരമുള്ള പൂജകർമ്മങ്ങളോടെ ആഘോഷിക്കുന്നു.
നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി അതിവിപുലമായ കലാപരിപാടികളാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. ക്ഷേത്രാങ്കണത്തിലുള്ള ശ്രീ സ്വാതിതിരുനാൾ സരസ്വതി മണ്ഡപത്തിലും,ശ്രീ ചിത്തിര തിരുനാൾ ആഡിറ്റോറിയത്തിലുമായിട്ടാണ് ഈ പരിപാടികൾ അരങ്ങേറുന്നത്.
നിത്യേനയുള്ള നവരാത്രി സംഗീതോത്സവം, നവരാത്രി പ്രഭാഷണ പരമ്പര,സാഹിത്യ സദസ്സ്,നവരാത്രി കലാസന്ധ്യ കൂടാതെ സരസ്വതി ദേവിയെ ഒൻപത് ഭാവങ്ങളിലും കുടിയിരുത്തി പൂജിക്കുന്ന കനക സഭ,മഹാനവമി ദിനത്തിലെ മഹാ കനകസഭ, ബാല സരസ്വതി പൂജ, വിജയദശമി ദിനത്തിലെ പൂജപ്പുര വിദ്യാരംഭം,വേളിമല കുമാരസ്വാമിയുടെ വെള്ളി കുതിരപ്പുറത്തുള്ള എഴുന്നള്ളിപ്പും, ദർശനവും,ആയിരങ്ങളുടെ കാവടി ഘോഷയാത്ര,കാവടി അഭിഷേകം, എന്നീ ചടങ്ങുകൾ നവരാത്രി മഹോത്സവത്തിന്റെ പകിട്ട് വർദ്ധിപ്പിക്കുന്നു. ഇതിനുപുറമേ പൂജപ്പുര ശ്രീ. ചിത്തിര തിരുനാൾ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന അമ്യൂസ്മെന്റ് പാർക്കും ,വ്യാപാരമേളയും മറ്റൊരു ആകർഷണീയതയാണ്.
നവരാത്രി മഹോത്സവം 2023 ഔപചാരികമായി സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി. വി.ശിവൻകുട്ടി ഭദ്രദീപം തെളിയിച്ചതോടുകൂടി ശുഭാരംഭിച്ചു.വീശിഷ്ടാതിഥിയായി. എംപി ഡോ: ശശി തരൂർ,മേയർ. ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ.രാജു. വാർഡ് കൗൺസിലർ അഡ്വ:വി. വി.രാജേഷ്, മുൻ മേയർ.അഡ്വ: കെ ചന്ദ്രിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ക്ഷേത്രത്തിന്റെ ആചാരനുഷ്ഠാനങ്ങൾ പാലിച്ചു നടത്തുന്ന പൂജാകർമ്മങ്ങളോടൊപ്പം വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളായ സൗജന്യ വിദ്യാഭ്യാസ സഹായം,സൗജന്യ ചികിത്സാ സഹായം, മംഗല്യ സഹായം,കൂടാതെ അന്നദാനം എന്നിവ ക്ഷേത്ര ജനകീയ സമിതി ഏറ്റെടുത്ത് സ്തുത്യർഹമാം വിധം നിർവഹിച്ചു പോരുന്നു.
സാമുഹ്യ ക്ഷേമരംഗത്ത് കൂടുതൽ മികവുറ്റ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വയോജന പരിപാലന കേന്ദ്രം ആരംഭിക്കുവാൻ ക്ഷേത്ര ജനകീയ സമിതി തീരുമാനിച്ചിട്ടുണ്ട്. ഈ പുണ്യ സംരംഭത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.
ക്ഷേത്ര പൂജാധി കർമ്മങ്ങൾക്കും,ക്ഷേത്ര കലകൾക്കും, ക്ഷേത്ര വികസന പ്രവർത്തനങ്ങൾക്കും,ക്ഷേത്രം ഏറ്റെടുക്കുന്ന സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകി നടത്തുന്ന ഈ മഹോത്സവം മംഗളകരമായ നിർവഹിക്കപ്പെടുന്നതിന് എല്ലാ ഭക്തജനങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ നൽകി പോരുന്നു.
കക്ഷി രാഷ്ട്രീയ, ജാതി ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം ചുറുചുറുക്കുള്ള പ്രവർത്തകരുടെ ഒരു കൂട്ടായ്മയാണ് ജനകീയ സമിതി. മന്ത്രിമാർ എംപിമാർ എംഎൽഎ. മേയർ,ഡെപ്യൂട്ടി മേയർ വാർഡ് കൗൺസിലർമാർ തുടങ്ങിയവർ രക്ഷാ ധികാരികളായി പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മ വളരെ നല്ല രീതിയിലുള്ള പ്രവർത്തനവുമായാണ് മുന്നേറുന്നത്.
നവരാത്രി മഹോത്സവം 2023 വിജയകരമായി പൂർത്തിയാക്കുന്നതിന് അകമഴിഞ്ഞ സഹായസഹകരണം നൽകുന്നവർക്ക് സർവജ്ഞാന വരദായിനിയായ ശ്രീ സരസ്വതി ദേവിയുടെ കൃപാ കടാക്ഷങ്ങൾ ഏറ്റുവാങ്ങി സായൂജ്യം നേടാൻ സാധിക്കും.
കെ മഹേശ്വരൻ നായർ പ്രസിഡന്റ്. ശശികുമാർ ഖജാൻജി. കെ ബാലചന്ദ്രൻ സെക്രട്ടറി.
ജനകീയ സമിതി ഭാരവാഹികളും അംഗങ്ങളും
1.കെ. മഹേശ്വരൻ നായർ,
2.കെ. രാജശേഖരൻ നായർ,
3.വി. ജയശങ്കർ
4.ജി വേണുഗോപാലൻ നായർ
5.പി.സുരേഷ് കുമാർ
6.കെ ബാലചന്ദ്രൻ
7.ഗോപു.ജി. നായർ
8. എസ്.സതികുമാർ
9.പി.ഗോപകുമാർ.
10. പി നാരായണൻ നായർ
11.ഡോ: പൂജപ്പുര കൃഷ്ണൻ നായർ.
12. എം. രാമചന്ദ്രൻ
13.ശ്രീബുദ്ധൻ
14. വി.വിനു കുമാർ
15.എം. എസ്.സുമോഹൻ
16. ആർ.ജടാധരൻ നായർ
17. കെ. ശശികുമാർ
18.ജി. കൃഷ്ണകുമാർ
19. എൻ. സുകുമാരൻ നായർ
20. ജി. സതീഷ് കുമാർ
21. ബിജു (വിനോദ് ഉണ്ണികൃഷ്ണൻ )
22. എസ്.സതീഷ് കുമാർ
23. റ്റി. രാധാകൃഷ്ണൻ നായർ.
24. ആർ. രാധാകൃഷ്ണൻ നായർ.
25. സി. ഗോപകുമാർ
26. കെ. ചന്ദ്രചൂഡൻ
27. എസ്. ശശികുമാർ
28. എസ്. അജയകുമാർ
29. കെ. മോഹനൻ നായർ
30. എം. മധുസൂദനൻ
31. കെ. എസ് വിനു
32. ആർ. ശങ്കരൻ കുട്ടി
33.ആർ. രംഗനാഥൻ
34. ജി. ശങ്കർ
35. വി. സുരേന്ദ്രൻ നായർ
36. എൻ. സത്യനാരായണൻ
37. കെ. സന്തോഷ്
38.കെ. ജയകുമാർ
39. ജി. അരവിന്ദാക്ഷൻ
40. കെ. സോമശേഖരൻ നായർ.
41. കെ. എസ്. അജിത്ത് കുമാർ
42. എസ് അനിൽകുമാർ
43. ജിനേഷ്. എസ്.
44. മേലാങ്കോട് നോമിനി
45. പി. ഡി. സുകുമാരൻ നായർ
46. കെ. ജയകുമാർ
47. ജി. ശശിധരൻ നായർ
48. എം. മോഹനൻ
49. ഡി. ഭഗവൽ ദാസ്
50. ഷിബു. എസ്. കെ
51. ടി. എസ്. വിജയൻ
52.എസ്. അനിൽകുമാർ
53.കെഎസ്.രാധാകൃഷ്ൻ തമ്പി
54.പി.നാരായണൻകുട്ടി.
55.ജി. ശ്രീകുമാരൻ നായർ
56.രമേഷ് കുമാർ ജി എസ്
57.റ്റി.മോഹനൻ
58. ബാലചന്ദ്രൻ നായർ.എസ്
59.നാരായണൻകുട്ടി.ബി
60.ഗോപകുമാർ.എസ്
61.തിരുവനന്തപുരം രവീന്ദ്രൻ
62.പ്രതാപ്. റ്റി.
63.പരമേശ്വരൻ നായർ
64.മോഹനൻ കുമാർ.ജി
65.മനോഹരൻ.കെ
66.മോഹനൻ. എൻ.
67.കൃഷ്ണൻ നായർ. എം.
68.ജയേന്ദ്രൻ നായർ. എസ്
69.രമേശ് കുമാർ ജി.കെ
70.അനിൽകുമാർ. ബി.
71.ശശികുമാർ. എ.
72. ഷിബു.എസ്.
73. ആനന്ദ്.എസ്.എസ്
74.സന്തോഷ് കുമാർ.
എസ്. എം
75.പ്രണവ് നമ്പ്യാർ
76.നിഷാദ് ബി. എസ്
77.സജീവ് കുമാർ.ബി
78.സതീഷ്. എ
79.അശോക് കുമാർ
80.പ്രമോദ് കുമാർ
81.ബാലഗോപാൽ. ജി
82.സുരേഷ് കുമാർ. ആർ
83.മധുസൂദനൻ കെ കെ.
84.മിഥുൻ കുമാർ