കടലിലേക്കൊരു വിളി കരുതലിനൊരു കൈഫോൺ; കടലിന്റെ മക്കളുടെ ജീവിതത്തെ മാറ്റിമറിച്ച രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ സംരംഭത്തിന്റെ കഥ1 min read

തിരുവനന്തപുരം: ഇന്ത്യൻ ടെലികോം മേഖലയിലേക്ക് തന്റെ ബി പി എൽ കണക്ട് എന്ന കമ്പനിയുമായി രാജീവ് ചന്ദ്രശേഖർ എത്തുമ്പോൾ അതിന് അനുകൂലമായ ഒരു അന്തരീക്ഷമായിരുന്നില്ല അന്ന് രാജ്യത്ത്. സെല്ലുലാർ ഫോൺ എന്ന ആശയത്തെ പിന്തുണക്കാൻ ആരും അന്ന് തയ്യാറായില്ല. ഇന്ത്യൻ ടെലികോമിന്റെ പിതാവ് സാം പിത്രോഡ രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞത് “ഇന്ത്യയിൽ സെല്ലുലാർഫോൺ ആവശ്യമില്ല. നിങ്ങൾ നിങ്ങളുടെ സമയം പാഴാക്കുകയാണ്. ഇന്ത്യയുടെ സാഹചര്യങ്ങളിൽ പബ്ലിക് ടെലിഫോൺ ബൂത്തുകളാണ് ആവശ്യം”. എന്നാൽ, ഇന്ത്യയിലെ ആദ്യ ടെലികോം കമ്പനി സ്ഥാപിച്ച രാജീവ് ചന്ദ്രശേഖർ മാറ്റമുണ്ടാക്കിയത് സമ്പന്നരുടെ ജീവിതമല്ല മറിച്ചു കടലിൽ പണിയെടുക്കുന്ന മൽസ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതമായിരുന്നു. ടി പി ശ്രീനിവാസൻ എഴുതിയ ‘രാജീവ് ചന്ദ്രശേഖർ ഒരു വിജയഗാഥ’ എന്ന പുസ്തകത്തിലാണ് തന്റെ കമ്പനിയുടെ ആരംഭത്തെക്കുറിച്ചും അതിന് അദ്ദേഹം നടത്തിയ കഠിനധ്വാനത്തിന്റെയും കഥ പറയുന്നത്.

ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് കരയിലേക്ക് ബന്ധപ്പെടാൻ സെൽഫോണുകൾ സഹായിച്ചു. മൊബൈൽ ഫോൺ വന്നതോടെ മീൻ കൂടുതൽ ആവശ്യമുള്ള മാർക്കറ്റുകൾ ഏതെന്ന് അറിയാനും അങ്ങോട്ട് ബോട്ടടുപ്പിക്കാനും തൊഴിലാളികൾക്ക് കഴിഞ്ഞു. ഹാർബറുകളിലെ മീനിന്റെ വില ഏകീകരിക്കാൻ ഇത് വഴി സാധിച്ചു. ഇങ്ങനെ മൽസ്യവിപണിയിൽ എട്ടു ശതമാനത്തോളം ലാഭം വർധിച്ചെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. മൊബൈൽ ഫോണിന്റെ വരവോടെ മൽസ്യവിപണിയിൽ കാര്യക്ഷമമായ പ്രവർത്തനത്തിന് കരണമായതായും വിപ്ലവാത്മകമായ മാറ്റമുണ്ടായതായും കേരളതീരത്ത് മൽസ്യത്തൊഴിലാളികൾക്കിടയിൽ നടന്ന പഠനങ്ങൾ തെളിയിച്ചുട്ടുണ്ട്. കേരളത്തിലെ ജനജീവിതത്തെ മാറ്റിമറിക്കുന്നതിൽ മൊബൈൽ ഫോണുകൾ വലിയ പങ്ക് വഹിച്ചു.

_*വിശ്വാസവും ആത്മധൈര്യവും സാങ്കേതികജ്ഞാനവും മാത്രം നിക്ഷേപിച്ച തുടങ്ങിയ ബി പി എൽ കണക്ടിന്റെ കഥ*_

അമേരിക്കയിലെ മികച്ച ജോലി നിർത്തി ബിസിനസ് തുടങ്ങാൻ രാജീവ് ചന്ദ്രശേഖർ പദ്ധതിയിടുമ്പോൾ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം അതിന്റെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു. 1991 ൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടതോടെ കോൺഗ്രസ് ആ സഹതാപ തരംഗത്തിൽ അധികാരത്തിൽ വന്നു. പി വി നരസിംഹ റാവു പ്രധാനമന്ത്രിയും മൻമോഹൻ സിംഗ് ധനകാര്യ മന്ത്രിയുമായി മന്ത്രിസഭ അധികാരത്തിൽ വന്നു. ആഗോളവൽക്കരണവും ഉദാരവൽക്കരണവും സർക്കാർ പ്രഖ്യാപിച്ചു. അതിന്റെ പ്രകമ്പനം എല്ലാ മേഖലകളിലും പ്രതിഫലിച്ചു. ആ ചുവടുപിടിച്ച് സെല്ലുലാർ മേഖലയിലും മാറ്റങ്ങൾ കൊണ്ട് വരുന്നതിനും പുതിയ ബിസിനസുകൾ ഉണ്ടാക്കാനും സർക്കാരും ശ്രമിച്ചു. സെല്ലുലാർ സർവീസ് നടത്തുന്നതിന് തുറന്ന് ടെണ്ടറുകളിലൂടെ കമ്പനികളെ കണ്ടെത്താനായിരുന്നു സർക്കാരിന്റെ ശ്രമം. രാജീവ് ചന്ദ്രശേഖർ വളരെ പ്രതീക്ഷയോടെയാണ് ഈ മാറ്റങ്ങളെ കണ്ടത്.

എന്നാൽ ബിസിനസ്സിലോ രാഷ്ട്രീയത്തിലോ ഒരു പരിചയവുമില്ലാതിരുന്ന രാജീവിന് നേരിടേണ്ടി വന്നത് അസംഘ്യം വെല്ലുവിളികളായിരുന്നു. ഒരു നവ സംരംഭകനെ നിരാശനാക്കുന്ന അനുഭവങ്ങളായിരുന്നു രാജീവ് ചന്ദ്രശേഖറിന് നേരിടേണ്ടി വന്നത്. തന്റെ തീരുമാനം തന്നെ ശരിയാണോ എന്ന് ആ ഇരുപത്തിയെട്ടുകാരന് തോന്നി. തന്നിലുള്ള വിശ്വാസവും ആത്മധൈര്യവും സാങ്കേതികജ്ഞാനത്തിലുള്ള പൂർണ്ണ വിശ്വാസവും കൊണ്ട് രാജീവ് ആ വെല്ലുവിളികളെയൊക്കെയും അതിജീവിക്കാൻ ശ്രമിച്ചു.

രാജീവ് നിരാശനായെങ്കിലും തന്റെ സ്വപന വഴിയിൽ ഉപേക്ഷിക്കാൻ തയ്യാറായില്ല. തുറക്കാത്ത പലവാതിലുകളും മുട്ടി ഒടുവിൽ ബി പി എൽ കണക്ട് എന്ന കമ്പനി തുടങ്ങി. മോശമായ അനുഭവങ്ങൾ അനവധി നേരിട്ടു. രാഷ്ട്രീയ പരിചയവും ബിസിനസ്സ് ബന്ധങ്ങളുമില്ലാതെ ഇന്ത്യൻ വ്യവസായമെന്ന കാറും കോളും നിറഞ്ഞ വൻകടലിലേക്ക് രാജീവ് തന്റെ ചെറുതോണിയിറക്കിയത്. രാജീവ് ചന്ദ്രശേഖർ ഏറ്റെടുത്ത ആ വെല്ലുവിളി മാറ്റിമറിച്ചത് ഏറ്റവും അധികം പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടി നിത്യവൃത്തി നടത്തുന്ന കടലിന്റെ മക്കളുടെ ജീവിതമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *