LBS സെന്റർ ഡയറക്ടർ ആയി നിയമിതനായ ഡോ: അബ്ദുൽ റഹ്മാന് പ്രിൻസിപ്പലാകാൻ യോഗ്യതയില്ലെന്ന് ആക്ഷേപം, നിയമനം റദ്ദാക്കണമെന്ന് സർക്കാരിന് നിവേദന നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

26/4/23

തിരുവനന്തപുരം :എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലാകാൻ യോഗ്യതയില്ലാത്തയാളെ എൽ.ബി.എസ്. സെന്റർ ഡയറക്ടറായി നിയമിച്ചതായി ആക്ഷേപം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാങ്കേതിക സർവ്വകലാശാലയുടെ പിവിസി ആയും, കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സി ആപ്റ്റ് ഡയറക്ടറായും നിയമിച്ചിരുന്ന ഡോ: അബ്ദുൽ റഹ്മാനെയാണ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ പദവിക്ക് തത്തുല്യമായ LBS ന്റെ ഡയറക്ടറായി നിയമിച്ചുകൊണ്ട് സർക്കാർ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽമാരിൽ നിന്നോ, സാങ്കേതിക വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർമാരിൽ നിന്നോ നിയമനം നടത്തണമെന്ന നിലവിലെ ചട്ടത്തിന് പകരം സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽമാരിൽ നിന്ന്കൂടി നിയമനം നടത്തുവാൻ സർക്കാർ തീരുമാനിക്കുകയാ യിരുന്നു.

തുടർന്ന് LBS കോളേജ് പ്രിൻസിപ്പൽ തസ്തികയിലേയ്ക്ക് ഐ.ഐ.ടി, ഐ.ഐ.എസ്. സി തുടങ്ങിയ രാജ്യത്തെ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് പി എച്ച് ഡി നേടിയ സർക്കാർ എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പൽമാരുടെയും പ്രൊഫസർമാരുടെയും അപേക്ഷകൾ റദ്ദാക്കി, മന്ത്രിയായിരുന്ന K.T. ജലീലിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം സി- അപ്റ്റ് ഡയറക്ടറാ യിരുന്ന അബ്ദുൽ റെഹ്‌മാനെ തിരുവനന്തപുരം എൽബിഎസ്സ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായി നേരിട്ട് നിയമിക്കുകയായിരുന്നു.

നയതന്ത്ര ചാനൽ വഴി വന്ന 32 ഖുർആൻ പാക്കറ്റുകൾ സി അപ്റ്റിൽ എത്തിച്ച്,സർക്കാർ വാഹനങ്ങളിൽ മലപ്പുറത്തേക്ക് കടത്തിയത് അബ്ദുൽ റഹ്മാൻ സി അപ്റ്റ് ഡയറക്ടറുടെ ചുമതല വഹിക്കുമ്പോഴായിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ദുൽ റഹ്മാൻ കാസർഗോഡ് എൽ. ബി.എസ്. എൻജിനീയറിങ് കോ ളേജിൽ നിന്ന് 1998 ൽ മോഡറേഷനിൽ ബിടെക് പരീക്ഷയും, 2006 ൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് സപ്ലിമെൻറ് പരീക്ഷയിൽ എം ടെക് ബിരുദവും കരസ്ഥമാക്കിയ ശേഷം എൽ.ബി.എസിൽ അധ്യാപകനായി നിയമനം നേടുകയായിരുന്നു

എ.ഐ.സി ടി.ഇ. നിശ്ചയിച്ചിട്ടുള്ള 15 വർഷത്തെ അധ്യാപന പരിചയമോ,മറ്റ് യോഗ്യതകളോ ഇല്ലാത്ത അബ്ദുൾ റഹുമാനെയാണ് ചട്ടവിരുദ്ധമായി പ്രിൻസിപ്പലായും ഇപ്പോൾ എൽ.ബി.എ സിന്റെ ഡയറക്ടറായും നിയമിച്ചിരിക്കുന്നത്.

കുസാറ്റ് വിസി, സാങ്കേതി വിദ്യാഭ്യാസ ഡയറക്ടർ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർ അടങ്ങുന്ന സമിതിയാണ് ഇൻറർവ്യൂ നടത്തി അബ്ദുൽ റഹ്മാനെ നിയമിക്കുവാൻ സർക്കാരിന് ശുപാർശ ചെയ്തത്.

ഇതേവരെ ഗവൺമെൻറ്എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽമാരെയോ,ജോയിന്റ് ഡയറക്ടർ
മാരെയൊ,ഐ.എ. എസ് ഉദ്യോ ഗസ്ഥരെയോ ഡെപ്യൂട്ടേഷനിൽ നിയമിക്കുകയായിരുന്നു. പ്രിൻസിപ്പൽ തസ്തികയ്ക്കുള്ള യോഗ്യത ഇല്ലാത്ത ഒരു സ്വാശ്രയ കോളേജ് അധ്യാപകനെ ആദ്യമായാണ് LBS ന്റെ ഡയറക്ടറായി നിയമിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് നിയമനം.

രണ്ട് എഞ്ചിനീയറിങ് കോളേജുകളും,ഒരു ഡിഗ്രി കോളേജും, കമ്പ്യൂട്ടർ അധിഷ്ഠിത കോഴ്‌സുകൾ നടത്തുന്ന ഇരുപതോളം സ്ഥാപനങ്ങളും LBS ന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർത്ഥികൾക്കായുള്ള നഴ്സിംഗ് ഉൾപ്പടെയുള്ള നിരവധി പ്രവേശന പരീക്ഷകളും, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിയമനങ്ങൾക്കുള്ള എഴുത്തു പരീക്ഷകളും, ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സെറ്റ് പരീക്ഷയും സുതാര്യമായി നടത്തേണ്ട എൽബിഎസിന്റെ തലപ്പത്ത് ചട്ടവിരുദ്ധമായി നിയമനം നടത്തുന്നത് ആശങ്കയുളവാ ക്കുന്നതാണ്.

പ്രിൻസിപ്പലിനുവേണ്ട യോഗ്യതയില്ലാത്ത ഡോ:അബ്ദുൽ റഹ്മാനെ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽമാരെ ഒഴിവാക്കി,സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ പദവിക്ക് തത്തുല്യമായ LBS ഡയറക്ടറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കണ മെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *