തിരുവനന്തപുരം :യുജിസി യുടെ ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം പി എച്ച് ഡി പ്രവേശന പരീക്ഷ ദേശീയ തലത്തിൽ ഏകീകരിച്ചുകൊണ്ട്,
വിവിധ സർവകലാശാലകൾ സ്വന്തമായി നടത്തിവരുന്ന പ്രവേശന പരീക്ഷകൾ വിലക്കിക്കൊണ്ട് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി
എം.ജി സർവകലാശാല
പി എച്ച് ഡി
പ്രവേശന പരീക്ഷ നടത്തുന്നത് പിൻവാതിൽ പ്രവേശനത്തിനുള്ള നിലവിലെ പഴുതുകൽ തുടരാനാണെന്ന് ആക്ഷേപം.
വിവിധ സ്ഥാപനങ്ങൾ നടത്തുന്ന
ഒന്നിലധികം പ്രവേശന പരീക്ഷകൾ പിഎച്ച് ഡി പ്രവേശന പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് പ്രതിസന്ധികൾ ഉണ്ടാക്കുന്നു എന്ന അനുമാനത്തിലാണ് പി എച്ച് ഡി പ്രവേശനത്തിന് യുജിസി പുതിയ പരിഷ്കാരം നടപ്പിലാക്കിയത്. ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്നവർക്ക് ജെ ആർ എഫ് നൽകി ഗവേഷണത്തിന് ആവശ്യമായ ഫണ്ടും, അസിസ്റ്റന്റ് പ്രൊഫസർ ആകുവാനുള്ള അവസരവും യുജിസി വിഭാവനം ചെയ്യുന്നു. തൊട്ടടുത്ത വിഭാഗത്തിൽ മാർക്ക് സ്കോർ ചെയ്യുന്നവർക്ക് അസിസ്റ്റന്റ് പ്രൊഫസർ ആകുവാനും പി എച്ച് ഡി പ്രവേശനത്തിനും അവസരം ലഭിക്കും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മൂന്നാമതൊരു വിഭാഗം നെറ്റ് യോഗ്യത നൽകിക്കൊണ്ട് പിഎച്ച്ഡി പ്രവേശനത്തിന് മാത്രം അവസരം സൃഷ്ടിക്കുന്ന സാഹചര്യമാണ് ഏറ്റവും സവിശേഷമായ പ്രത്യേകത.
ഗവേഷണ സ്ഥാപനങ്ങൾ ഇനിമുതൽ പ്രത്യേക
പ്രവേശന പരീക്ഷ നടത്തരുതെന്നും യുജിസി നടത്തുന്ന ദേശീയ തല പരീക്ഷയുടെ സ്കോർ അനുസരിച്ച് ആയിരിക്കണം ഗവേഷകർക്ക് പി എച്ച് ഡി ക്ക് പ്രവേശനം നൽകേണ്ടതെന്നും യുജിസി വിസിമാർക്ക് നൽകിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. നെറ്റ് സ്കോ റിനോടൊപ്പം 30% മാർക്ക് ഇന്റർവ്യൂവിന് നൽകിയാണ് അന്തിമ റാങ്ക് പട്ടിക തയ്യാറാക്കേണ്ടതെന്ന് യുജിസി യുടെ ഉത്തരവിൽ പറയുന്നുണ്ട് .
എന്നാൽ ഈ ഉത്തരവിന് വിരുദ്ധമായാണ് മുൻ വർഷങ്ങളിലെ പോലെ പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ എം. ജി. സർവകലാശാല കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്. സർവ്വകലാശാലയിലും അംഗീകൃത ഗവേഷണ സെന്ററുകളിലുമായി 1544 ഒഴിവുകളാണ് ഉള്ളത്.
നെറ്റ് യോഗ്യത നേടിയവർക്ക് പിഎച്ച് ഡി പ്രവേശനത്തിന്
മുൻഗണന നൽകണമെന്ന നിലവിലുണ്ടായിരുന്ന വ്യവസ്ഥപോലും മറികടന്ന് മലയാളം, സംസ്കൃത സർവ്വകലാശാലകൾ പ്രവേശനം നൽകിയതായും പരാതികളുണ്ട്.
സർവ്വകലാശാല പ്രവേശനപരീക്ഷ നടത്തുന്നതിലെ പഴുതുകൾ ഉപയോഗിച്ചാണ് SFI വിദ്യാർഥിനേതാക്കൾ വ്യാപകമായി ഗവേഷണ പ്രവേശനം നേടുന്നതെന്നും , പിൻവാതിൽ പിഎച്ച് ഡി പ്രവേശനം തടയാൻ സഹായകമായ യു ജി സി യുടെ പുതിയ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാൻ എല്ലാ വിസി മാർക്കും നിർദ്ദേശം നൽകണ മെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി )