തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഭക്ഷണ കോംബോ ഓഫർ ഇനി യൂബർ ഈറ്റസ് വഴി1 min read

തിരുവനന്തപുരം : തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ രുചികരമായ ഭക്ഷണങ്ങള്‍ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഗല വഴിയും ഇനി ലഭിക്കു. ഓണ്‍ ലൈന്‍ ഭക്ഷ്യവിതരണ ശൃംഗലയായ യൂബര്‍ ഈറ്റസ് വഴി 12 കോബോ ഓഫറുകളാണ് ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്.
വിലകുറവിനും ,രുചിക്കും പണ്ടേ പേര് കേട്ട ജയില്‍ ഭക്ഷണ വിഭവങ്ങള്‍ ഇനി ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഗലവഴിയും ലഭിക്കും. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഗലയായ യൂബര്‍ ഈറ്റസ് ആവും ജയില്‍ വിഭവങ്ങള്‍ ജനങ്ങളിലെത്തിക്കുക. 12 കോംബോ ഓഫറുകളും ജയില്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ബീഫ് ബിരിയാണിക്ക് 155 രൂപയും, ചില്ലി ചിക്കനും, ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും ചേര്‍ന്നുളള പാക്കിന്100 രൂപയും ആണ് ഉളളത്. ജയില്‍ വകുപ്പിന്റെ പുതിയ സംരംഭം ഡിജിപി ഋഷിരാജ് സിംഗ് മുന്‍ കൈ എടുത്താണ് നടപ്പിലാക്കിയത്. ഊബര്‍ ഈറ്റസ് വഴി വിതരണം ചെയ്യുന്ന സ്‌പെഷ്യല്‍ കോംബോ പാക്കറ്റുകള്‍ പൂജപുരയിലെ കഫ്റ്റീരിയ കൗണ്ടര്‍ വഴി ലഭിക്കില്ല എന്ന് ജയില്‍ അധികാരികള്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *