കടല്‍ക്ഷോഭം; ഫോര്‍ട്ട്‌കൊച്ചിയില്‍ 30 ഓളം വള്ളങ്ങള്‍ തകര്‍ന്നു1 min read

കൊച്ചി: അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ‘മഹാ’ ചുഴലിക്കാറ്റായി മാറിയതോടെ കടല്‍ക്ഷോഭം ശക്തമായി . 30 ഓളം വള്ളങ്ങളും വലകളും ഫോര്‍ട്ട് കൊച്ചിയില്‍ പുലര്‍ച്ചെയുണ്ടായ കടല്‍ക്ഷോഭത്തില്‍ തകർന്നു . മൽസ്യബന്ധനം നടത്തരുത് എന്ന കർശന നിർദ്ദേശം വന്നതോടെ ത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ പോയിട്ടില്ല. എറണാകുളം ജില്ലയിലെ താന്തോന്നി തുരുത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 62 കുടുംബങ്ങളെയും നായരമ്പലത്ത് 50 ലേറെ കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറുകയും ചെയ്‌തു .

Leave a Reply

Your email address will not be published. Required fields are marked *