തിരുവനന്തപുരം :ആധുനിക ഇന്ത്യയുടെ ശില്പി
പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ
ജന്മദിനം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ വെച്ചു,സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സമാഹരണത്തിനായി മണി ബോക്സ് എന്ന പദ്ധതി സമർപ്പിച്ച് ഇന്ത്യൻ ബുക്ക്സ് ഓഫ് റിക്കോർഡിൽ ഇടം നേടിയ മാസ്റ്റർ ആദർശിനെ ഗാന്ധിസ്മൃതി കുവൈറ്റ് മൊമെന്റോയും പൊന്നാട അണിയിച്ചും ബഹുമാനപ്പെട്ട ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
എംഎൽഎ അവർകൾ ആദരിച്ചു.
അതോടൊപ്പം ഗാന്ധിസ്മൃതി കുവൈറ്റിന്റെ സ്നേഹ വിരുന്ന്, സ്നേഹാമൃതം,സ്നേഹയാത്ര,എന്നീ പദ്ധതികൾക്ക് പുറമെ സബർമതി ഭവന പദ്ധതിയുടെ ഫ്ലെയർ പ്രകാശനവും ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിചു.
പ്രസ്തുത ചടങ്ങിൽ ശ്രീ ജനചിന്ത പ്രേം സ്വാഗതവും, രക്ഷാധികാരി ശ്രീ.ബേക്കൻ ജോസഫ് അധ്യക്ഷത വഹിക്കുകയും ഗാന്ധിസ്മൃതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുകയും തുടർന്ന് മാസ്റ്റർ ആദർശ് മറുപടി പ്രസംഗവും,
നിസാർ എ പിള്ള കല്ലൂർ നന്ദിയും പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷക്കാലമായി കലാസാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സമാനതകൾ ഇല്ലാതെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഗാന്ധി സമിതി കുവൈറ്റ് കേരളത്തിലെ 14 ജില്ലകളിലുമുള്ള അഭയകേന്ദ്രങ്ങളിൽ ഭക്ഷണസാധനങ്ങളും, മരുന്നുകളും വസ്ത്രങ്ങളും , നിത്യോപയോഗ സാധനങ്ങളും എത്തിച്ചു നൽകുന്ന സ്നേഹവിരുന്ന് പദ്ധതിയും,
നിർദ്ധനരായ ക്യാൻസർ, വൃക്ക രോഗം ബാധിച്ച രോഗികൾക്ക് മാസത്തിൽ 2000 രൂപ വെച്ച് ആറുമാസത്തേക്ക് 12,000 രൂപ ചികിത്സാ സഹായം നൽകുന്ന സ്നേഹമൃതം എന്ന പദ്ധതിയും, കുവൈറ്റിൽ തുച്ഛമായ വേദനത്തിൽ മരുഭൂമിയിൽ തൊഴിൽ ചെയ്ത് ജീവിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് കൊടും ശൈത്യകാലത്ത് അവർക്ക് വേണ്ട ഭക്ഷണവും വസ്ത്രവും ശൈത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകുന്ന സ്നേഹയാത്ര പദ്ധതിയും,
നാലാമതായി ഇന്ന് തുടക്കം കുറിക്കുന്ന , നിർധനരായ കിടപ്പാടം ഇല്ലാത്ത ആളുകളെ കണ്ടെത്തി അവർക്കുവേണ്ടി ഒരു ഭവനം നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ വിശദാംശങ്ങളും പങ്കുവെച്ചു.