യുവജന സംഘടനകളുടെ എതിർപ്പ് ഫലം കണ്ടു ;പെൻഷൻ പ്രായം 60ആകില്ല, തീരുമാനം പിൻവലിച്ചു1 min read

2/11/22

തിരുവനന്തപുരം :പെന്‍ഷന്‍ പ്രായം 60 ആക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചു . തുടര്‍ നടപടികള്‍ വേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു. നടപടിക്കെതിരെ ഉയര്‍ന്ന ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്.

സംഭവത്തില്‍ ഇടത് യുവജന സംഘടനകള്‍ അടക്കം പ്രതിഷേധമറിയിച്ച്‌ രംഗത്തെത്തിയിരുന്നു. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു.

തീരുമാനം യുവാക്കളോടുള്ള വഞ്ചനയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഒന്നര ലക്ഷത്തോളം യുവതീ യുവാക്കളുടെ ചിറകരിയുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള 122 പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ച്‌ 60 വയസാക്കിയായിരുന്നു ഉത്തരവ് പുറത്തിറക്കിയത്. റിയാബ് തലവന്‍ ചെയര്‍മാനായി 2017ല്‍ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ഏപ്രില്‍ 22ന് മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 30നായിരുന്നു സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഉത്തരവ് ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *