കുട്ടികളുടെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കുന്ന നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്കിന്റെ രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി1 min read

21/10/22

ഡൽഹി :പ്രീ പ്രൈമറി മുതല്‍ ഉന്നതവിദ്യാഭ്യാസ ഘട്ടംവരെയുള്ള കുട്ടികളുടെ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ക്രെഡിറ്റ് നല്‍കുന്ന നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്കിന്റെ രൂപരേഖ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു

പഠനത്തിന്റെ ഓരോ തലങ്ങളും പൂര്‍ത്തിയാക്കുമ്ബോള്‍ ഏതു നിലയില്‍ എത്തുന്നു, ഓരോ ഘട്ടത്തിലും എത്ര മണിക്കൂര്‍ പഠനവും പരിശീലനവും നടത്തുന്നു എന്നെല്ലാം വ്യക്തമാക്കുന്നതാണ് രൂപരേഖ.

ഒരു വിദ്യാര്‍ത്ഥി പ്രതിവര്‍ഷം 1200 മണിക്കൂര്‍വരെ പഠിച്ചാല്‍ ലഭിക്കുന്നത് 40 ക്രെഡിറ്റുകള്‍. അഞ്ചാം ക്ലാസ് വരെ 800 മുതല്‍ 1000 മണിക്കൂര്‍വരെ പഠനം വേണം. 6-8 ക്ളാസുകളില്‍ 1200 മണിക്കൂര്‍ (200 മണിക്കൂര്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അടക്കം), 9-12 ക്ളാസുകളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് 120 മണിക്കൂര്‍ ഉള്‍പ്പെടെ 1200 മണിക്കൂര്‍. വിവിധ ക്ളാസുകളെ വിവിധ ലെവലുകളായി തിരിച്ചാണ് ക്രെഡിറ്റ് അനുവദിക്കുന്ന രീതിയാണ് ക്രെഡിറ്റ്‌ രീതി .

ഓരോ ഘട്ടത്തിലും ലഭിക്കുന്ന ക്രെഡിറ്റുകള്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കാന്‍ സഹായകരമായ രീതിയിലാകും ക്രോഡീകരിക്കുക.

അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റ് എന്ന ഏകീകൃത സംവിധാനത്തിന് കീഴിലാകും ക്രോഡീകരണം. വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാകും ഇത് നടപ്പാക്കുക.

ക്ളാസ് മുറിയിലെ പഠനം/അതിനെടുക്കുന്ന സമയം, ലാബ് പ്രവൃത്തികള്‍/ പ്രോജക്‌ടുകള്‍, വാര്‍ഷിക-അര്‍ദ്ധ വാര്‍ഷിക പരീക്ഷകള്‍/ ക്ളാസ് പരീക്ഷകള്‍/ ക്വിസ്, അനുഭവത്തിലൂടെ നേടുന്ന അറിവുകള്‍, സംഗീതം അടക്കം കലാപരിപാടികള്‍, കൈത്തൊഴിലുകള്‍, ചര്‍ച്ചകള്‍, രചനാ കഴിവുകള്‍, സ്ഥാപനങ്ങളിലെ ആഘോഷങ്ങളിലെ പങ്കാളിത്തം, സ്‌കൂള്‍ വൃത്തിയാക്കല്‍, ഫീല്‍ഡ് വിസിറ്റ് തുടങ്ങിയവയ്ക്കെല്ലാം ക്രെഡിറ്റ് ലഭിക്കും.

ഒരു വിദ്യാര്‍ത്ഥി പ്രതിവര്‍ഷം 1200 മണിക്കൂര്‍വരെ പഠിച്ചാല്‍ ലഭിക്കുന്നത് 40 ക്രെഡിറ്റുകള്‍. അഞ്ചാം ക്ലാസ് വരെ 800 മുതല്‍ 1000 മണിക്കൂര്‍വരെ പഠനം വേണം. 6-8 ക്ളാസുകളില്‍ 1200 മണിക്കൂര്‍ (200 മണിക്കൂര്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അടക്കം), 9-12 ക്ളാസുകളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് 120 മണിക്കൂര്‍ ഉള്‍പ്പെടെ 1200 മണിക്കൂര്‍. വിവിധ ക്ളാസുകളെ വിവിധ ലെവലുകളായി തിരിച്ചാണ് ക്രെഡിറ്റ് അനുവദിക്കുക.

Leave a Reply

Your email address will not be published. Required fields are marked *