ഇത്തവണ മാവേലിക്ക് മുൻപേ അവരെത്തി … തുടക്കം അഭയയിലെ അന്തേവാസികൾക്കൊപ്പം …. ആതുരസേവന രംഗത്ത് പുതിയ ഭാഷ രചിച്ച യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ്.. കാലത്തിനൊപ്പം.. കരുതലായ്1 min read

തിരുവനന്തപുരം :ഇത്തവണമാവേലി വരുന്നതുവരെ അവർ കാത്തുനിന്നില്ല..   അവർ ഇറങ്ങി.. സമൂഹത്തിലേക്ക്.. കഴിഞ്ഞ കാലത്തേത് പോലെ ഇത്തവണയും ഓണം സാധാരണക്കാരുടെ ഇടയിൽ ആഘോഷിക്കാൻ..

യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ് അങ്ങനെയാണ്. ഇന്നലെയും.. ഇന്നും… നാളെയും.. അങ്ങനെത്തന്നെയാണ്…. സാമൂഹ്യ  സേവന മേഖലയിൽ വെറുമൊരു ഫേസ്ബുക് കൂട്ടായ്മക്ക് ചെയ്യാൻകഴിയുന്നതിനും അപ്പുറം…. പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച കലാലയ മുത്തശ്ശിയുടെ പേരക്കിടാങ്ങൾ…

യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ് കഴിഞ്ഞ തവണ ഓണക്കാലത്ത് ബോണക്കാടിലെ തോട്ടം തൊഴിലാളികൾക്ക് ഓണകിറ്റ് നൽകിയാണ് ആഘോഷിച്ചത്.  ഇത്തവണത്തെ അത് നേരത്തെ തുടങ്ങി.

പേയാടിലുള്ള മാനസികാസ്വാസ്ഥ്യമുള്ളവരെ  പുനരധിവസിപ്പിക്കുന്ന കേന്ദ്രമായ ‘അഭയ’യിലാണ്  യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ്  ഇത്തവണ തങ്ങളുടെ ഓണക്കാല ചാരിറ്റിക്ക് തുടക്കമിട്ടത്. നേതൃത്വ നിരയിൽ യൂണിവേഴ്സിറ്റി ഫ്രണ്ട്‌സിലെ “പെൺപടയും “.

മാനസികാസ്വാസ്‌ഥ്യം ഉള്ളവരെ ഉറ്റവരും ഉടയവരും, സമൂഹവും കൈവിടുമ്പോൾ അവരെ സംരക്ഷിക്കാനും പുതിയ ജീവിതം അവർക്ക് നൽകാനും അഭയയിലെ നേതൃത്വം പൂർണമായും ശ്രമിക്കുന്നുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അസുഖം ഭേദമായിട്ടും വീട്ടുകാർ ഏറ്റെടുക്കാത്തവരാണ് കൂടുതലും. അതിനുപുറമെ ബീഹാർ, രാജസ്ഥാൻ തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അന്തേവാസികളും അവിടെ ഉള്ളതായി മാനേജ്മെന്റ് പറഞ്ഞു.

70ലേറെ അന്തേവാസികൾ ഉള്ള അഭയയിൽ  കർമ്മ, ശ്രദ്ധ എന്നീ വിഭാഗങ്ങളായി അന്തേവാസികളെ തിരിച്ചിട്ടുണ്ട്. പൊതുവെ  അപകടകാരികളല്ലാത്തവരെ കർമ്മയിലും , അപകടകാരികൾ ആയവരെ ശ്രദ്ധയിലും പാർപ്പിച്ചിരിക്കുന്നു.ഇവർക്ക് രണ്ടുതരം പായസമുൾപ്പെടെ രണ്ടുനേരത്തെ സമൃദ്ധമായ സദ്യയാണ് യൂണിവേഴ്സിറ്റി ഫ്രണ്ട്‌സ് നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈ സേവന മാതൃക സമ്മാനിച്ചതെന്നത് ശ്രദ്ധേയമാണ്. അഭയയിൽ കുറച്ചു സമയം ചിലവഴിച്ച ശേഷം യൂണിവേഴ്സിറ്റി ഫ്രണ്ട്‌സും പെൺപടയും     തുടർപ്രവർത്തനമായ ഓണകിറ്റ് വിതരണത്തിനായുള്ള തയാറെടുപ്പുമായാണ് പടിയിറങ്ങിയത്.

സജിത്ത്, ശരത്ത് ,ശ്രീദേവി, ചിന്നു, ഷമ്മിൽ, സാബു രാജ്, ഹാരിസ്, ഷീബ.ടി. നായർ , അർച്ചനദീപേഷ്, വാസുകി വിജി , സുമേഷ്, അഖിൽ മഹേന്ദ്രൻ, പ്രകാശ്, അക്വലസ്ജെയിംസ്, അനീഷ്.ജി.എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *