13/8/22
തിരുവനന്തപുരം :വിളക്കിത്തല നായർ സമാജം മരിയാപുരം ശാഖയുടെ വാർഷിക സമ്മേളനവും കുടുംബ സംഗമവും തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ വിളപ്പിൽശാല ജയൻ ഉൽഘാടനം ചെയ്യുകയും സംഘടനാ വിശദീകരണം നടത്തുകയും ശാഖാ സെക്രട്ടറി സനിൽകുമാർ സ്വാഗതം ആശംസിക്കുകയും വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുകയും ചെയ്തു. ശ്രീ. പുളിമൂട് ചന്ദ്രൻ , ഭഗവതി നട സുകേശൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശാഖയുടെ താൽക്കാലിക പ്രസിഡന്റായി സൗമ്യയെ തെരഞ്ഞെടുക്കുകയും 1 മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സർക്കാർ നിയമനങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിനും വിളക്കിത്തല നായർ സമുദായത്തിന് പ്രത്യേക സംവരണം വേണമെന്ന് യോഗം ആവശ്യപ്പെട്ടു